പുനലൂർ: നീണ്ട അവധിയുടെ ആലസ്യം ഒഴിവാക്കാൻ കുട്ടികൾക്ക് ആഹ്ലാദത്തിന്‍റെ 'വർണക്കൂടാരം' ഒരുക്കി പുനലൂർ ഗവ. എച്ച്.എസ്.എസ്. കുട്ടികൾക്ക് നൈപുണ്യ വികസനത്തിലും കലയിലും ശാസ്ത്രത്തിലുമെല്ലാം പരിശീലനം നൽകാൻ സ്കൂളിലെ അധ്യാപകർ ഒരുക്കിയതാണ് വർണക്കൂടാരമെന്ന ദ്വിദിന ക്യാമ്പ്. അവധിക്കാലത്ത് കിഴക്കൻമേഖലയിൽ ആദ്യമായി നടക്കുന്ന ക്യാമ്പ് വ്യത്യസ്തത പുലർത്തുന്നതിനാൽ കുട്ടികൾക്ക് നവ്യാനുഭവമായി. വെള്ളിയാഴ്ച രാവിലത്തെ പ്രവൃത്തിപരിചയ സെഷനിൽ സോപ്പ്, അഗർബത്തി, ചോക്ക്, പേപ്പർക്രാഫ്റ്റ് എന്നിവയുടെ നിർമാണം കുട്ടികളെ പരിശീലിപ്പിച്ചു. ഈ രംഗത്തെ വിദഗ്ധ അധ്യാപകരായ ഓമന, ഗംഗ, ബിന്ദു എന്നിവർ നേതൃത്വം നൽകി. ഉച്ചക്ക് ശേഷം തിരക്കഥ രചന, നാടൻപാട്ട് എന്നിവയിലായിരുന്നു പരിശീലനം. നാടൻപാട്ട് കലാകാരനായ ഷാജിമോൻ, അനുലാൽ എന്നിവർ നേതൃത്വം നൽകി. ശനിയാഴ്ച രാവിലെ ചിത്രകല പഠനവും ഉച്ചക്ക് ശേഷം ശാസ്ത്രപരീക്ഷണങ്ങളും മാജിക്കും സമന്വയിപ്പിച്ചുള്ള സെഷനാണ് നടക്കുന്നത്. പരിപാടികൾ ഏകോപിപ്പിച്ച് അധ്യാപകരുടെ വിവിധ കമ്മിറ്റികളും കുട്ടികൾക്കൊപ്പമുണ്ട്. നഗരസഭ ചെയർപേഴ്സൺ നിമ്മി എബ്രഹാം ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ് ജെ. ഡേവിഡ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ അനസ്ബാബു, പ്രഥമാധ്യാപകൻ ശശിധരൻ പിള്ള, എസ്. സിന്ധു, സിന്ധു പ്രമോദ്, സ്റ്റാഫ് സെക്രട്ടറി പി.എച്ച്. മുഹമ്മദ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.