'ഇനി ഞാന്‍ ഒഴുകട്ടെ'; കൊട്ടാരക്കര നഗരസഭയിലും

കൊട്ടാരക്കര: ഹരിത കേരളം മിഷന്റെ ഭാഗമായി നീര്‍ച്ചാലുകളുടെ പുനരുജ്ജീവനത്തിനായി നടപ്പാക്കുന്ന 'ഇനി ഞാന്‍ ഒഴുകട്ടെ' ജനകീയ കാമ്പയിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് കൊട്ടാരക്കര നഗരസഭയിലും തുടക്കമായി. പറയാട്ട് ഏലതോട് ശുചീകരണം, വീതി കൂട്ടി വെള്ളം ഒഴുകി പോകാനുള്ള പ്രവൃത്തി എന്നിവയുടെ ഉദ്ഘാടനം നഗരസഭ ചെയര്‍മാന്‍ എ. ഷാജു നിര്‍വഹിച്ചു. ജനകീയ കൂട്ടായ്മയിലൂടെ തോടുകളുടെയും നീര്‍ച്ചാലുകളുടെയും വീണ്ടെടുപ്പാണ് ലക്ഷ്യമെന്ന് നഗരസഭ ചെയര്‍മാന്‍ എ. ഷാജു പറഞ്ഞു. തൊഴിലുറപ്പ് തൊഴിലാളികള്‍, ഹരിതകര്‍മസേന, കുടുംബശ്രീ അംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്നാണ് തോട് മാലിന്യമുക്തമാക്കിയത്. പുഴകളും ജലാശയങ്ങളും നശിച്ചുതുടങ്ങിയിരുന്ന സാഹചര്യത്തിലാണ് പ്രകൃതിയും പുഴകളും നിലനിര്‍ത്തുകയെന്ന ലക്ഷ്യത്തോടെ ഹരിതകേരളം മിഷന്‍ പദ്ധതിക്ക് രൂപം നല്‍കിയത്. തോട് തെളിക്കുന്നില്ല; നിലം തരിശിടുമെന്ന് കർഷകർ ഓയൂർ: കരീപ്ര പഞ്ചായത്തിലെ തളവൂർക്കോണം പാട്ടുപുരയ്ക്കൽ ഏലായുടെ തോട് തെളിക്കണമെന്ന ആവശ്യം അവഗണിക്കുന്നതിൽ പ്രതിഷേധിച്ച്​ നിലം തരിശിടുമെന്ന് കർഷകർ. എഴുപത്തഞ്ചോളം ഏക്കറുള്ള ഏലാക്ക്​ മൂന്ന്​ കിലോമീറ്ററിലധികം നീളമുണ്ട്. കർഷകരുടെ ആവശ്യം കഴിഞ്ഞ് 40 ടണ്ണിലധികം നെല്ലാണ് ഇവിടെ നിന്ന്​ സപ്ലൈകോ വഴി സംഭരിക്കുന്നത്. ഏലായുടെ മധ്യത്തിലൂടെ ഒഴുകുന്ന പ്രധാന തോട് തെളിക്കാത്തതിനാൽ മഴ വെള്ളം തോട്​ കവിഞ്ഞ് കൃഷിക്ക് നാശം വരുത്തുകയാണ്. മുമ്പ്​ പഞ്ചായത്ത്​ തൊഴിലുറപ്പ്​ തൊഴിലാളികളെയും മറ്റും ഉപയോഗിച്ച്​ തോട്​ വൃത്തിയാക്കിയിരുന്നു. എന്നാൽ, കഴിഞ്ഞ രണ്ട്​ വർഷമായി തോട് തെളിച്ചിട്ടില്ല. പുല്ലും കാട്ടുചേമ്പും കയറി തോട് അടഞ്ഞ നിലയിലാണ്. ഇതുകാരണം, കഴിഞ്ഞ തവണ നടത്തിയ കൃഷി വെള്ളം കയറി വൻ നാശമാണ്​ നേരിട്ടത്​. ഈ സ്ഥിതി ആവർത്തിക്കാതിരിക്കാൻ അടുത്ത മഴക്കാലമെത്തുന്നതിനു മുമ്പ്​ തോട്​ തെളിക്കാൻ നടപടി സ്വീകരിക്കാൻ അധികൃതർ തയാറാകണമെന്നാണ്​ കർഷകർ ആവശ്യപ്പെടുന്നത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.