അഞ്ചൽ: കുടിവെള്ള വിതരണക്കുഴൽ സ്ഥാപിക്കുന്നതിനായി ജലസേചന വകുപ്പധികൃതർ വാഹനത്തിരക്കേറിയ റോഡിന് കുറുകെ സ്ഥാപിച്ച അനധികൃത ഹമ്പ് വാഹനയാത്രക്കാർക്ക് ഭീഷണിയാകുന്നു. അഞ്ചൽ - തടിക്കാട് റോഡിൽ പനയഞ്ചേരി എക്സൈസ് ഓഫിസിന് സമീപത്താണ് ഹമ്പ് നിർമിച്ചിരിക്കുന്നത്. നല്ല ഉയരമുള്ളതിനാൽ ഇവിടെ ഇരുചക്രവാഹനങ്ങൾ മറിഞ്ഞ് അപകടത്തിൽപെടുന്നുണ്ട്. വാഹനങ്ങളുടെ അടിഭാഗം ഹമ്പിൽ തട്ടി കേടുപാടുണ്ടാകുന്നതായും പരാതിയുണ്ട്. പനയഞ്ചേരി ഭാഗത്തു നിന്ന് ഇറക്കം ഇറങ്ങി വരുന്ന വാഹനങ്ങൾ സമീത്തെത്തുമ്പോൾ മാത്രമേ റോഡിൽ ഹമ്പുണ്ടെന്നുള്ള വിവരം ഡ്രൈവർമാരുടെ ശ്രദ്ധയിൽപെടുകയുള്ളൂ. രണ്ടു ദിവസം മുമ്പാണ് രാത്രിയിൽ ഇവിടെ റോഡ് വെട്ടിപ്പൊളിച്ച് ഹമ്പ് സ്ഥാപിച്ചത്. നിത്യേന ആയിരക്കണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. വാഹനങ്ങൾ ഈ ഹമ്പിൽ വന്നുകയറി അപകടമുണ്ടായതിനെ തുടർന്ന് നാട്ടുകാർ അഞ്ചൽ പൊലീസിലും വാട്ടർ അതോറിറ്റി ഓഫിസിലും വിവരമറിയിച്ചു. തുടർന്ന്, റോഡിന്‍റെ വശങ്ങളിൽ രണ്ട് അപകട മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചതല്ലാതെ റോഡിനു കുറുകെയുള്ള വലിയ മണ്ണുകൊണ്ടുള്ള ഹമ്പ് വെട്ടിമാറ്റാൻ നടപടിയുണ്ടായിട്ടില്ല. കഴിഞ്ഞ ദിവസം രാവിലെ തുടരെ മൂന്ന് അപകടങ്ങളാണുണ്ടായത്. പൊലീസെത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. റോഡിൽ നിർമിച്ച അനധികൃത ഹമ്പ് നീക്കം ചെയ്യാൻ അധികൃതർ തയാറാകണമെന്നും ഇല്ലെങ്കിൽ ശക്തമായി പ്രതിഷേധിക്കുമെന്നും നാട്ടുകാർ പറഞ്ഞു. ചിത്രം. അഞ്ചൽ - തടിക്കാട് റോഡിൽ പനയഞ്ചേരിയിൽ റോഡിനു കുറുകെയുള്ള അനധികൃത ഹമ്പ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.