ഇന്ന് പുനലൂർ: പുനലൂർ യോഗം ശനിയാഴ്ച പകൽ 11ന് പുനലൂർ റവന്യൂ ഡിവിഷൻ ഓഫിസ് കോൺഫറൻസ് ഹാളിൽ നടക്കുമെന്ന് തഹസിൽദാർ കെ.എസ്. നസിയ അറിയിച്ചു. ഫുട്ബാൾ പരിശീലനം പുനലൂർ: നഗരസഭയുടെ ആഭിമുഖ്യത്തിൽ അഞ്ചു മുതൽ 15 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്കായി ഒരു മാസത്തെ സൗജന്യ ഫുട്ബാൾ പരിശീലനം ബോയ്സ് എച്ച്.എസ്. ഗ്രൗണ്ടിൽ ആരംഭിച്ചു. പി.എസ്. സുപാൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ നിമ്മി എബ്രഹാം അധ്യക്ഷത വഹിച്ചു. ഇന്ത്യൻ ഫുട്ബാളർ അജയൻ പരിശീലനത്തിന് നേതൃത്വം നൽകും. ബി.എൽ.ഒ നിയമനം പുനലൂർ: പുനലൂർ താലൂക്കിൽ ബൂത്ത് ലെവൽ ഓഫിസർ തസ്തികയിൽ അവസരം. നോൺ ഗസറ്റഡ് സർക്കാർ ഉദ്യോഗസ്ഥർക്ക് സ്വന്തം ബൂത്ത് പരിധിയിൽ ബി.എൽ.ഒ ആകാം. താൽപര്യമുള്ളവർ േമയ് 20ന് മുമ്പ് രജിസ്റ്റർ ചെയ്യണം. വിവരങ്ങൾക്ക് പുനലൂർ താലൂക്ക് ഓഫിസിലെ തെരഞ്ഞെടുപ്പ് വിഭാഗവുമായി ബന്ധപ്പെടണം. ഫോൺ: 0471 2979151.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.