സര്‍ക്കാര്‍ സമരം ചെയ്യുന്ന ഭൂരഹിതരെ അവഗണിക്കുന്നു -ശ്രീരാമന്‍ കൊയ്യോന്‍

കുളത്തൂപ്പുഴ: അതിസമ്പന്ന വിഭാഗത്തില്‍പെട്ടവര്‍ക്ക് നാല് മണിക്കൂർ കൊണ്ട് ഭരണ കേന്ദ്രത്തിലെത്തി ചേരാനായുള്ള കെ-റെയില്‍ പദ്ധതിക്കായി മൂന്നിരട്ടി വില നൽകി ഭൂമി പിടിച്ചെടുക്കുന്ന ഇടതു സർക്കാർ, പതിറ്റാണ്ടുകളായി കൃഷി ഭൂമി ആവശ്യപ്പെട്ട് അരിപ്പയിലും, ചെങ്ങറയിലും ഭൂസമരത്തിലേർപ്പെട്ടിരിക്കുന്ന ഭൂരഹിതരായ ദലിത് - ആദിവാസി വിഭാഗങ്ങളെ അവഗണിക്കുകയാണെന്ന് ആദിവാസി ദലിത് മുന്നേറ്റ സമിതി (എ.ഡി.എം.എസ്.) സംസ്ഥാന പ്രസിഡന്‍റ്​ ശ്രീരാമൻ കൊയ്യോൻ. കഴിഞ്ഞ ദിവസം കുളത്തൂപ്പുഴയില്‍ സംഘടിപ്പിച്ച ജില്ല കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹാരിസൺ മലയാളം പ്ലാന്‍റേഷന്‍ ഉൾപ്പെടെ വിദേശ - സ്വദേശ കമ്പനികൾ അനധികൃതമായി കൈവശപ്പെടുത്തി വെച്ചുവരുന്ന അഞ്ചര ലക്ഷം ഏക്കർ ഭൂമി തിരിച്ചു പിടിച്ച് ഭൂരഹിതർക്ക് വിതരണം ചെയ്യുന്നതിനാവശ്യമായി നിയമ നിർമാണം നടത്തണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം ശക്തിപ്പെടുത്തും. ജില്ല പ്രസിഡന്‍റ് മണി. പി. അലയമൺ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി വി. രമേശൻ, സംസ്ഥാന സമിതി അംഗങ്ങളായ സുലേഖ ബീവി, മനോഹരൻ. ആർ, ജില്ല നേതാക്കളായ വി.സി. വിജയൻ, ശാന്ത .കെ, ബേബി .കെ, വി. ചന്ദ്രശേഖരന്‍,പി. ജോഷ്വാ എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.