ഇരവിപുരം: റെയിൽവേ ഗേറ്റിലെ ഗതാഗതക്കുരുക്ക് കാരണം ഗേറ്റ് അടയ്ക്കാൻ കഴിഞ്ഞില്ല. അതുമൂലം ഗേറ്റിന് സമീപം ട്രെയിൻ നിർത്തിയിടേണ്ടിവന്നു. കുട്ടിക്കട റെയിൽവേ ഗേറ്റിൽ വ്യാഴാഴ്ച വൈകീട്ടായിരുന്നു സംഭവം. കൊല്ലം ഭാഗത്തുനിന്ന് ട്രെയിൻ വരുന്നതിന് ഗേറ്റ് കീപ്പർക്ക് സന്ദേശം ലഭിച്ചെങ്കിലും ഗേറ്റിലെ വാഹനക്കുരുക്കുമൂലം ഗേറ്റ് അടയ്ക്കാൻ കഴിഞ്ഞില്ല. സ്വകാര്യ ബസുൾപ്പെടെ ഗേറ്റിൽ കുരുങ്ങി കിടക്കുകയായിരുന്നു. ഈ സമയം കൊല്ലം ഭാഗത്തുനിന്ന് വന്ന ട്രെയിൻ ഗേറ്റിന് അൽപം അകലെയായി നിർത്തിയിട്ടതിനാൽ അപകടം ഒഴിവായി. നാട്ടുകാരും, ഓട്ടോ ഡ്രൈവർമാരും ചേർന്ന് ഏറെ പണിപ്പെട്ടാണ് കുരുക്ക് ഒഴിവാക്കി ഗേറ്റ് അടപ്പിച്ച് ട്രെയിൻ കടത്തിവിട്ടത്. മേൽപ്പാലത്തിൻെറ നിർമാണത്തിനായി ഇരവിപുരം കാവൽപ്പുര റെയിൽവെ ഗേറ്റ് അടച്ചിട്ടിരിക്കുന്നതിനാൽ ഇവിടെ ഗതാഗതത്തിരക്ക് കൂടുതലാണ്. ഗതാഗത നിയന്ത്രണത്തിനായി ഇവിടെ പൊലീസിനെ ഡ്യൂട്ടിക്കിടണമെന്ന വ്യാപാരികളുടെയും നാട്ടുകാരുടെയും ആവശ്യം ഇതുവരെയും പരിഗണിക്കപ്പെട്ടിട്ടില്ല. 'മടക്കം' പ്രദര്‍ശനോദ്ഘാടനം ചാത്തന്നൂർ: ലഹരിക്കെതിരായ ബോധവത്കരണ സന്ദേശം നല്‍കുന്ന 'മടക്കം- ലൈഫ് റീ ലോഡഡ്' ഹ്രസ്വചിത്രത്തിൻെറ പ്രദര്‍ശനോദ്ഘാടനം മന്ത്രി കെ.എന്‍. ബാലഗോപാല്‍ ചാത്തന്നൂര്‍ ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ശനിയാഴ്ച വൈകീട്ട് നാലിന് നിര്‍വഹിക്കും. ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത്, ഇത്തിക്കര ഐ.സി.ഡി.എസ് എന്നിവ സംയുക്തമായാണ് സിനിമ തയാറാക്കിയത്. ജി.എസ്. ജയലാല്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് എന്‍. സദാനന്ദന്‍പിള്ള പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.