കൊല്ലം: യുവ കലാസാഹിതി ജില്ല കമ്മിറ്റി ഏർപ്പെടുത്തിയ മണലിൽ ജി. നാരായണപിള്ള സാംസ്കാരിക പുരസ്‌കാരം മുല്ലക്കര രത്‌നാകരന് ഡോ. ജോർജ് ഓണക്കൂർ സമ്മാനിച്ചു. ഡെപ്യൂട്ടി മേയർ കൊല്ലം മധു അധ്യക്ഷത വഹിച്ചു. ബാബു പാക്കനാർ പുരസ്‌കാര നിർണയ റിപ്പോർട്ട് അവതരിപ്പിച്ചു. ചവറ കെ.എസ്. പിള്ള മണലിൽ ജി. നാരായണപിള്ളയെ അനുസ്മരിച്ചു. പി. ഉഷാകുമാരി, ഗീതാ നസീർ, പ്രഫ. എസ്. അജയൻ, അഡ്വ. എ. രാജീവ്, അഡ്വ. മണിലാൽ, അഡ്വ. ആർ. വിജയകുമാർ, ഡി. സുകേശൻ, ശാസ്താംകോട്ട ഭാസ്, രാജുകൃഷ്ണൻ, ടി.ആർ. ഷിബു എന്നിവർ സംസാരിച്ചു. സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ ശാഖകൾ അടച്ചുപൂട്ടരുത് കൊല്ലം: സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ ഭാരതീപുരം, ആര്യങ്കാവ്, പുനലൂര്‍ ബ്രാഞ്ചുകള്‍ ലാഭകരമല്ലെന്നതിൻെറ പേരിൽ അടച്ചുപൂട്ടുകയോ ലയിപ്പിക്കുകയോ ചെയ്യണമെന്ന ഉത്തരവ് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി കേന്ദ്ര ധനകാര്യമന്ത്രിക്കും, റിസര്‍വ് ബാങ്ക് ഗവണര്‍ക്കും, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ സി.ഇ.ഒക്കും, കത്ത് നല്‍കി. ബ്രാഞ്ചുകള്‍ അടച്ചുപൂട്ടുന്നത് റിസര്‍വ് ബാങ്കിൻെറ മാര്‍ഗനിർദേശങ്ങള്‍ക്ക് വിരുദ്ധമാണ്. കോവിഡ് കാലയളവില്‍ ബാങ്ക് ലാഭകരമായി പ്രവര്‍ത്തിച്ചില്ലെന്ന കാരണത്താല്‍ ബ്രാഞ്ചുകള്‍ പൂട്ടി സാധാരണക്കാരായ അക്കൗണ്ട് ഉടമകളെ ബുദ്ധിമുട്ടിക്കുന്നത് ദേശസാല്‍കൃത ബാങ്കിൻെറ പ്രഖ്യാപിതനയത്തിന് വിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.