പ്രതീക്ഷിക്കാത്തവരുടെ കൈകളിലേക്ക്​ സ്ഥാനങ്ങൾ എത്തുന്നു -കെ. സുധാകരൻ

അഞ്ചാലുംമൂട്: പാർട്ടിക്ക് വേണ്ടി കഷ്ടപ്പെടുന്നവരെ അവസരം വരുമ്പോൾ മാറ്റുന്നുവെന്നും ഒരിക്കലും പ്രതീക്ഷിക്കാത്തവരുടെ കൈകളിലേക്കാണ്​ സ്ഥാനങ്ങൾ എത്തുന്നതെന്നും കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ. കുപ്പണയിൽ സാമൂഹികവിരുദ്ധർ തകർത്ത തോപ്പിൽ രവി സ്തൂപം പുനർനിർമിച്ചത്​ അനാച്ഛാദനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇനിയും കോൺഗ്രസ് സ്തൂപങ്ങൾ പൊളിച്ചാൽ തിരിച്ചടിക്കുമെന്നും സി.പി.എമ്മി‍ൻെറ സ്തൂപങ്ങൾ മാറ്റാൻ ധൈര്യമുള്ളവർ കോൺഗ്രസിലുണ്ടെന്നും സുധാകരൻ പറഞ്ഞു. കോൺഗ്രസ് തൃക്കടവൂർ വെസ്റ്റ് മണ്ഡലം പ്രസിഡന്‍റ്​ സായ് ഭാസ്കർ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി ബി.ആർ.എം. ഷെഫീർ, ഡി.സി.സി പ്രസിഡന്‍റ്​ രാജേന്ദ്രപ്രസാദ്, യൂത്ത് കോൺഗ്രസ് നേതാവ് എം. ലിജു, ഐ.എൻ.ടി.യു.സി നേതാവ് ചന്ദ്രശേഖരൻ, സൂരജ് രവി, ടി.യു. രാധാകൃഷ്ണൻ, അനിൽകുമാർ എന്നിവർ പങ്കെടുത്തു. ഗിരീഷ്​കുമാറി‍ൻെറ കുടുംബത്തിന്​ സഹായം അനുവദിക്കണം കൊല്ലം: കുണ്ടറയിൽ കിണർ വൃത്തിയാക്കുന്നതിനിടയിൽ മണ്ണിടിഞ്ഞ് വീണ് മരിച്ച ഗിരീഷ്​കുമാറി‍ൻെറ കുടുംബത്തിന് സാമ്പത്തികസഹായം അനുവദിക്കണമെന്ന് ജില്ല കോൺഗ്രസ്​ കമ്മിറ്റി പ്രസിഡന്‍റ്​ പി. രാജേന്ദ്രപ്രസാദ്. ഗിരീഷ്​കുമാർ കൂലിവേല ചെയ്ത് കിട്ടുന്ന ചെറിയ വരുമാനത്തിലാണ് കുടുംബം കഴിഞ്ഞിരുന്നതെന്ന് അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.