യൂനിറ്റ് സമ്മേളനം

കൊട്ടിയം: ഓൾ കേരള ഫോട്ടോഗ്രാ​േഫഴ്സ് അസോസിയേഷൻ കൊല്ലം ഈസ്റ്റ്‌ കൊട്ടിയം യൂനിറ്റ് സമ്മേളനവും ഐഡന്‍റിറ്റി കാർഡ് വിതരണവും നടത്തി. കൊട്ടിയം എസ്.ഐ സുജിത് ‌ജി. നായർ ഐഡി കാർഡ് വിതരണം നടത്തി. മേഖലാ പ്രസിഡന്‍റ് നവാസ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡന്‍റ് ജോൺ ജേക്കബ് അധ്യക്ഷത വഹിച്ചു. യൂനിറ്റ് സെക്രട്ടറി സുനിൽ ഡ്രീംസ്‌, മേഖലാ സെക്രട്ടറി സിയാ, മുജീവ് ഐവ, അശോക് പ്രസാദ്, രഞ്ജിത് എന്നിവർ സംസാരിച്ചു. ആശുപത്രി ജീവനക്കാരെ ആക്രമിച്ച യുവാക്കൾ പിടിയിൽ ഇരവിപുരം: പാലത്തറയിലെ സഹകരണ ആശുപത്രിയിലെ കാഷ്വാലിറ്റി ഡോക്ട​െറയും ആശുപത്രി ജീവനക്കാരെയും ആക്രമിച്ച യുവാക്കളെ പൊലീസ്​ പിടികൂടി. വടക്കേവിള മണക്കാട് ക്രസന്‍റ് നഗർ 79 ചെറിയഴികത്ത് വീട്ടിൽ ജെ. റിയാസ്​ (33, വാവാച്ചി), അയത്തിൽ വിളക്കിൽ വീടിൽ യു. റിയാസ്​ (40) എന്നിവരാണ് പിടിയിലായത്. വാവാച്ചി റിയാസ്​ നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടയാളാണ്. കഴിഞ്ഞ നാലിന് രാത്രി ഇവർ പരിക്കേറ്റ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ എത്തുകയായിരുന്നു. ഡ്യൂട്ടി ഡോക്ടർ മുറിവ് സംഭവിച്ചതെങ്ങനെ എന്ന്​ അന്വേഷിച്ചതിൽ പ്രകോപിതരായ ഇവർ ആക്രമിക്കുകയായിരുന്നു. സഹായിക്കാൻ എത്തിയ മെഡിക്കൽ സ്റ്റാഫി​െനയും സെക്യൂരിറ്റി ജീവനക്കാരെയും ആക്രമിക്കുകയും ആശുപത്രി ഉപകരണങ്ങൾ നശിപ്പിച്ച ശേഷം സ്ഥലത്ത് നിന്ന്​ രക്ഷപ്പെടുകയായിരുന്നു. തുടർന്ന് ആശുപത്രി ജീവനക്കാരുടെ പരാതിയിൽ ഇരവിപുരം പൊലീസ്​ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് ഇവരെ പിടികൂടിയത്. ഇൻസ്​പെക്ടർ വി.വി. അനിൽകുമാർ, എസ്.ഐമാരായ അരുൺ ഷാ, ജയേഷ്, ജയകുമാർ എ.എസ്​.ഐ സുരേഷ് സി.പി.ഒമാരായ മനാഫ്, അനീഷ് എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്. ഇവരെ റിമാൻഡ് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.