(ചിത്രം) കൊല്ലം: എഴുത്തുകാരനും തൊഴിലാളി നേതാവുമായിരുന്ന പി. കേശവൻനായരുടെ ഒന്നാം ചരമവാർഷികം എഴുത്തുകൂട്ടത്തിന്‍റെ ആഭിമുഖ്യത്തിൽ ആചരിച്ചു. അനുസ്മരണ സമ്മേളനം മുല്ലക്കര രത്നാകരൻ ഉദ്ഘാടനം ചെയ്തു. എഴുത്തുകൂട്ടം പ്രസിഡന്‍റ് കൈതവനത്തറ ശങ്കരൻകുട്ടി അധ്യക്ഷത വഹിച്ചു. ആറാം ധനകാര്യ കമീഷൻ ചെയർമാൻ എസ്.എം. വിജയാനന്ദ്, കാർലോസ് നോർബർട്ട്, സി.എം. അഷ്റഫ് ഷാ, എസ്. സുരേഷ് ബാബു, നീരാവിൽ വിശ്വമോഹൻ, ഡി. കിഷോർകുമാർ, സെക്രട്ടറി എം. സുജയ് എന്നിവർ സംസാരിച്ചു. തത്സമയ കവിതാരചന കൊല്ലം: സംസ്ഥാനത്തെ കവി കൂട്ടായ്മയായ കാവ്യകൗമുദി സാഹിത്യ സമിതിയുടെ ആഭിമുഖ്യത്തിൽ കൊല്ലം പബ്ലിക് ലൈബ്രറി സാവിത്രി ഹാളിൽ 22 ന് പ്ലസ് ടു തലം വരെയുള്ള വിദ്യാർഥികൾക്കായി തത്സമയ കവിതാരചന മത്സരം നടത്തും. പങ്കെടുക്കാൻ താൽപര്യമുള്ളവർ 20ന് മുമ്പ് സംസ്ഥാന ജനറൽ സെക്രട്ടറി കാഞ്ഞാവെളി ഗോപാലകൃഷ്ണൻ നായരുമായി ബന്ധപ്പെടണം. ഫോൺ: 9446951857.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.