ശാസ്താംകോട്ട: കരുനാഗപ്പള്ളി പ്രധാന പാതയില്‍ കല്ലുകടവ് പാലത്തിന്‍റെ ടാറിങ് പ്രവൃത്തി ഉടന്‍ ആരംഭിക്കും. ശാംസ്താംകോട്ട -കരുനാഗപ്പള്ളി പാതയുടെ പണി നിലച്ചപ്പോള്‍ കല്ലുകടവ് പാലം വഴിയുള്ള യാത്ര ദുഷ്കരമായിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം ജനങ്ങള്‍ പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്‍റെ ശ്രദ്ധയില്‍പെടുത്തി. മന്ത്രി വിഷയത്തില്‍ ഇടപെടുകയും അടിയന്തരമായി അറ്റകുറ്റപ്പണി നടത്താന്‍ നിര്‍ദേശിക്കുകയും ചെയ്തു. അടുത്ത ദിവസം തന്നെ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ പാലത്തിലെ കുഴികള്‍ കോണ്‍ക്രീറ്റ് ചെയ്ത് താല്‍ക്കാലികമായി അടച്ചു. മന്ത്രിയുടെ നിര്‍ദേശ പ്രകാരം പാലത്തിന്‍റെ മുകളില്‍ ടാറിങ് പ്രവൃത്തി തുടങ്ങാനാവശ്യമായ നടപടികളും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ ആരംഭിച്ചിട്ടുണ്ട്. മൂന്ന് ഹോട്ടലുകൾ പൂട്ടിച്ചു ഓച്ചിറ: വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ചുവന്ന മൂന്ന് ഹോട്ടലുകൾ ഭക്ഷ്യ സുരക്ഷാ ഓഫിസർ എ. അനീഷയുടെ നേതൃത്വത്തിലുള്ള സംഘം പൂട്ടിച്ചു. വള്ളിക്കാവ് അമൃതാ എൻജിനീയറിങ് കോളജിന് സമീപമുള്ള രണ്ടു ഹോട്ടലുകളും ആലുംപീടികയിൽ പ്രവർത്തിക്കുന്ന ഒരു ഹോട്ടലുമാണ് പൂട്ടിച്ചത്. വരും ദിവസങ്ങളിൽ കൂടുതൽ ഹോട്ടലുകളിൽ പരിശോധന നടത്തുമെന്ന് അധികൃതർ അറിയിച്ചു. അവധിക്കാല ക്യാമ്പ് ഓച്ചിറ: ഓച്ചിറ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ അവധിക്കാല സർഗാത്മക ക്യാമ്പ് വർണത്തുമ്പികൾ ശനി, ഞായർ ദിവസങ്ങളിൽ നടക്കും. ശനിയാഴ്ച രാവിലെ ഒമ്പതിന് സി. ആർ. മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.