സേവ് കിഡ്നി ഫൗണ്ടേഷന് പുരസ്കാരം

കൊല്ലം: ഐക്യരാഷ്ട്ര സംഘടനയുടെ സാമ്പത്തിക, സാമൂഹിക സമിതിയിൽ പ്രത്യേക ഉപദേശക പദവിയുള്ള ഡബ്ല്യു.എച്ച്.ഐയുടെ 2021 ലെ ഗോൾഡൻ ലാന്‍റേൺ പുരസ്കാരത്തിന് സേവ് കിഡ്നി ഫൗണ്ടേഷൻ ​െതരഞ്ഞെടുക്കപ്പെട്ടു. നിർധന വൃക്കരോഗികൾക്കായുള്ള ജീവകാരുണ്യ സേവന പ്രവർത്തനങ്ങളും വൃക്കരോഗ പ്രതിരോധ, ബോധവത്കരണ മേഖലയിലെ ശ്രദ്ധേയ സംഭാവനകളും പരിഗണിച്ചാണ് ബഹുമതിയെന്ന്​ ഡബ്ല്യു.എച്ച്.ഐ ചെയർപേഴ്സൺ ഡോ. കെ.ജി. വിജയലക്ഷ്മി വാർത്തസമ്മേളനത്തിൽ പറഞ്ഞു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പുരസ്കാരം സേവ് കിഡ്നി ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി ഡോ. പ്രവീൺ നമ്പൂതിരി, പ്രസിഡന്‍റ്​ ഡോ. എൻ.എൻ. മുരളി, വൈസ് പ്രസിഡന്‍റ്​ ഡോ. പ്രവീൺ മുരളീധരൻ എന്നിവർക്ക്​ സമ്മാനിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.