അന്വേഷണങ്ങളും നടപടികളും പ്രതിപക്ഷ സഹകരണ സംഘങ്ങളെ മാത്രം ലക്ഷ്യംവെച്ചുള്ളതെന്ന് കൊല്ലം: വിവിധ ആവശ്യങ്ങളുന്നയിച്ച് സഹകരണ ജനാധിപത്യവേദി ജില്ല കമ്മിറ്റിയുടെ നേത്യത്വത്തിൽ ഈമാസം 11ന് കലക്ടറേറ്റ് പടിക്കൽ ധർണ നടത്തും. സഹകരണ മേഖലയുടെ വിശ്വാസ്യത തന്നെ നഷ്ടപ്പെടുത്തുന്ന അന്വേഷണങ്ങളും നടപടികളും പ്രതിപക്ഷ സഹകരണസംഘങ്ങളെ മാത്രം ലക്ഷ്യംവെച്ചുള്ളതാണെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ കുറ്റപ്പെടുത്തി. കേരള ബാങ്ക് രൂപവത്കരണത്തോടെ, സർക്കാറിൻെറ രാഷ്ട്രീയ സമീപനം സഹകരണ മേഖലയിൽ ഗുരുതര പ്രതിസന്ധി സൃഷ്ടിക്കുകയാണ്. കഴിഞ്ഞ യു.ഡി.എഫ് സർക്കാറിൻെറ കാലത്ത് സജീവമായ സഹകരണ സംഘങ്ങളെ ഞെക്കിക്കൊല്ലുന്ന സമീപനമാണ് സർക്കാർ കൈക്കാള്ളുന്നത്. ഓഡിറ്റ് കോസ്റ്റ് സഹകരണ സ്ഥാപനങ്ങളിൽ നിന്നും ഈടാക്കുന്നത് വലിയ സാമ്പത്തിക നഷ്ടത്തിനാണ് ഇടയാക്കുന്നത്. നിക്ഷേപ ഗാരന്‍റി ഫണ്ട് നിക്ഷേപകർക്ക് ഗുണകരമാകുന്ന നിലയ്ക്ക് പുനഃക്രമീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു. ധർണ സഹകരണ ജനാധിപത്യവേദി സംസ്ഥാന ചെയർമാൻ കരകുളം കൃഷ്ണപിള്ള ഉദ്ഘാടനം ചെയ്യും. യു.ഡി.എഫ് ജില്ല ചെയർമാൻ കെ.സി. രാജൻ, കെ.പി.സി.സി ജനറൽ സെക്രട്ടറി ഡോ. ജി. പ്രതാപവർമ തമ്പാൻ തുടങ്ങിയവർ സംസാരിക്കും. സഹകരണ ജനാധിപത്യവേദി ജില്ല ചെയർമാൻ നെടുങ്ങോലം രഘു, കൺവീനർ തൊടിയൂർ രാമചന്ദ്രൻ, സഹകരണ ബാങ്ക് പ്രസിഡന്‍റുമാരായ ഓമക്കുട്ടൻപിള്ള, രാജഗോപാൽ, കോലത്ത് വേണുഗോപാൽ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.