കുണ്ടറ: കരാറുകാരനെ മാറ്റണമെന്നും പഞ്ചായത്തിൽ അടിയന്തരമായി കുടിവെള്ളം എത്തിക്കണമെന്നും ആവശ്യപ്പെട്ട് കരീപ്ര പഞ്ചായത്ത് പ്രസിഡന്‍റ് പി.എസ്. ശോഭയുടെ നേതൃത്വത്തിൽ കക്ഷിരാഷ്ട്രീയ ഭേദമെന്യേ പഞ്ചായത്തംഗങ്ങൾ ജലവിഭവ വകുപ്പ് ഓഫിസ് ഉപരോധിച്ചു. സ്വന്തമായി കുടിവെളള പദ്ധതികൾ ഇല്ലാത്ത കരീപ്ര പഞ്ചായത്തിൽ കുടിവെള്ളം എത്തിയിട്ടും പൈപ്പുകൾ കേടായിട്ടും നാളുകളായി. പൈപ്പ് തകരാറുകൾ പരിഹരിക്കുന്നതിന് പഞ്ചായത്തംഗങ്ങളോ പഞ്ചായത്ത് പ്രസിഡന്‍റോ ഫോണിൽ വിളിച്ചാൽ പോലും എടുക്കുന്നതിന് അധികൃതർ കൂട്ടാക്കാറില്ല. വൈസ് പ്രസിഡന്‍റ് എസ്. ഓമനക്കുട്ടൻപിള്ള, സ്ഥിരംസമിതി അധ്യക്ഷരായ സന്ധ്യഭാഗി, ഉദയകുമാർ, സുവിത, മറ്റ് അംഗങ്ങളായ സന്തോഷ് സാമുവൽ, ഷീബ സജി, ഷീജ, ഉഷ, ഗീതാകുമാരി, പി.കെ. അനിൽകുമാർ, വൈ.റോയി, സുനിതകുമാരി, പി.ജി. തിലകൻ, സിന്ധു ഓമനക്കുട്ടൻ, ഗീതകുമാരി, പ്രശോഭ, എം.ഐ. റെയ്ച്ചൽ എന്നിവരാണ് ഉപരോധിച്ചത്. രണ്ടോടെ സ്ഥലത്തെത്തിയ അസി. എൻജിനീയർ വെള്ളിയാഴ്ച മുതൽ ഓരോ വാർഡിലെയും പ്രശ്നങ്ങൾ പരിഹരിക്കാമെന്നും കരാറുകാരനെതിരെ പഞ്ചായത്ത് പ്രമേയം പാസാക്കി നൽകിയാൽ കർശന നടപടി സ്വീകരിക്കാമെന്നുമുള്ള ഉറപ്പിന്മേൽ സമരം അവസാനിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.