കുണ്ടറ: വിമൻസ് ഫോറം കേരള കൾച്ചറൽ സൊസൈറ്റി ഓഫ് മെട്രോപോളിറ്റൻ വാഷിങ്ടണും ഇളമ്പള്ളൂർ എസ്.എൻ.എസ്.എം ഹയർ സെക്കൻഡറി സ്കൂളും ചേർന്ന് നടത്തുന്ന സ്നേഹാലയം പദ്ധതിയുടെ ഭാഗമായി നിർമിച്ച വീടിന്‍റെ താക്കോൽ ദാനം മന്ത്രി കെ.എൻ. ബാലഗോപാൽ നിർവഹിച്ചു. പി.ടി.എ പ്രസിഡന്‍റ് ആർ. വേണുഗോപാലപിള്ള അധ്യക്ഷതവഹിച്ചു. എൻ.കെ. പ്രേമചന്ദ്രൻ എം.പി, പി.സി. വിഷ്ണുനാഥ് എം.എൽ.എ എന്നിവർ മുഖ്യാതിഥികളായി. ഇളമ്പള്ളൂർ പഞ്ചായത്ത് പ്രസിഡന്‍റ് റെജി കല്ലംവിള ഹയർസെക്കൻഡറി തലത്തിലെ കുട്ടികൾക്കും കൊറ്റങ്കര പഞ്ചായത്ത് പ്രസിഡന്‍റ് ആർ. ദേവദാസ് ഹൈസ്കൂൾ തലത്തിലേയും മെറിറ്റ് അവാർഡ് വിതരണം ചെയ്തു. സ്കൂൾ മാനേജർ സി.ആർ. രാധാകൃഷ്ണൻ, മുഖത്തല ബ്ലോക്ക് വികസനസമിതി അധ്യക്ഷ സുശീല, ബ്ലോക്ക് പഞ്ചായത്തംഗം ഫാറൂഖ് നിസാർ, ഇളമ്പള്ളൂർ പഞ്ചായത്തംഗം സി.എം. സെയ്നുദ്ദീൻ, പ്രിൻസിപ്പൽ ബി. അനിൽകുമാർ, എച്ച്.എം കെ.രാജേഷ് കുമാർ, സ്റ്റാഫ് സെക്രട്ടറി പി.എസ്. സുധീഷ്, വിജയലക്ഷ്മിയമ്മ എന്നിവർ സംസാരിച്ചു. കരയോഗ മന്ദിരം ഉദ്ഘാടനം കുണ്ടറ: പേരയം എൻ.എസ്.എസ് കരയോഗത്തിന്‍റെ പുതിയ മന്ദിരം ഉദ്ഘാടനം കൊല്ലം താലൂക്ക് യൂനിയൻ പ്രസിഡന്‍റ് ഡോ.ജി. ഗോപകുമാർ നിർവഹിച്ചു. ഫോട്ടോ അനാച്ഛാദനം പി.സി. വിഷ്ണുനാഥ് എം.എൽ.എ നിർവഹിച്ചു. കരയോഗം പ്രസിഡന്‍റ് ആർ. ചെല്ലപ്പൻപിള്ള അധ്യക്ഷതവഹിച്ചു. എൻ.കെ. പ്രേമചന്ദ്രൻ എം.പി, ജില്ല പഞ്ചായത്തംഗം സി. ബാൾഡുവിൻ, ആദിക്കാട് ഗിരീഷ്, പേരയം പഞ്ചായത്ത് പ്രസിഡന്‍റ് അനീഷ് പടപ്പക്കര, തടത്തിവിള രാധാകൃഷ്ണൻ, എം. തുളസീധരൻപിള്ള, ചിറ്റുമല ബ്ലോക്ക് പഞ്ചായത്തംഗം അരുൺ അലക്സ്, ശ്രീകുമാരി നാരായണൻ നായർ, വിനോദ് പാപ്പച്ചൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.