നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ചു തകർന്നു

അഞ്ചൽ: എം.സി റോഡിൽ വയയ്ക്കൽ വഞ്ചിപ്പെട്ടി ജങ്​ഷന് സമീപം . യാത്രികരായ ഒരു കുട്ടിയുൾപ്പെടെ അഞ്ച് പേർക്ക് പരിക്കേറ്റു. ഇന്നലെ വൈകീട്ട് മൂന്നരയോടെയാണ് സംഭവം. വയയ്ക്കൽ അൻസിയ മൻസിലിൽ ബഷീറിന്‍റെ വീട്ടുമതിലിലാണ് കാറിടിച്ചത്. തിരുവനന്തപുരം ഭാഗത്തുനിന്ന്​ വന്ന കാർ മതിലിൽ ഇടിച്ച് മറിഞ്ഞ ശേഷം നിൽക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. പരിക്കേറ്റവരെ നാട്ടുകാർ വയയ്ക്കലിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പോത്തൻകോട് സ്വദേശിയുടേതാണ് കാർ. ഡ്രൈവർ ഉറങ്ങിയതാവാം അപകടത്തിന് കാരണമെന്ന് പറയപ്പെടുന്നു. വാളകം എയ്ഡ് പോസ്റ്റിലെ പൊലീസ് സ്ഥലത്തെത്തി മേൽനടപടിയെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.