'തെളിനീരൊഴുകും നവകേരളം' സമ്പൂർണ ജലശുചിത്വയജ്ഞത്തിന്​ ചിറക്കരയിൽ തുടക്കം

ചാത്തന്നൂർ: ജലസ്രോതസ്സുകളുടെ സംരക്ഷണത്തിന്​ 'തെളിനീരൊഴുകും നവകേരളം' സമ്പൂർണ ജലശുചിത്വയജ്ഞം 2022 ക്യാമ്പി‍ൻെറ ചിറക്കര പഞ്ചായത്തുതല ഉദ്ഘാടനം പോളച്ചിറ ഏലാത്തോടിൽ ശുചീകരണം നടത്തി പഞ്ചായത്ത് പ്രസിഡൻറ് സി. സുശീലാദേവി നിർവഹിച്ചു. തുടർന്ന് പ്രചരണാർഥം ജലനടത്തം സംഘടിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ. ദേവദാസ്, സ്ഥിരംസമിതി അധ്യക്ഷരായ മിനിമോൾ ജോഷ്, സുബിപരമേശ്വരൻ, പഞ്ചായത്തംഗങ്ങളായ എൽ. രാഗിണി, ഉണ്ണി രതീഷ്, സുജയ് കുമാർ, സെക്രട്ടറി വി.ആർ. അജിത്ത്കുമാർ, അസി. സെക്രട്ടറി അമ്പിളിക്കല, കുടുംബശ്രീ ചെയർപേഴ്സണ്‍ റീജ, വി ഇ.ഒമാരായ സുരാസു മുഹമ്മദ്, സരിതാരാജ്, ഹെൽത്ത് ഇൻസ്​പെക്ടർമാരായ അജിത്ത്, ഗോപകുമാർ, ശുചിത്വമിഷൻ ഉദ്യോഗസ്ഥർ, കുടുംബശ്രീ പ്രവർത്തകർ, എം.ജി.എൻ.ആർ.ഇ.ജി.എസ് പ്രവർത്തകരും പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.