ആർ. ശങ്കർ ജന്മദിനാചരണം

കൊല്ലം: കേരള പ്രദേശ് ഒ.ബി.സി കോൺഗ്രസ് ജില്ല കമ്മിറ്റി സംഘടിപ്പിച്ച ആർ. ശങ്കർ ജന്മദിനാചാരണവും 'കേരള സാമൂഹിക വികസനത്തിന് ആർ. ശങ്കറി‍ൻെറ സംഭാവന' വിഷയത്തിൽ സെമിനാറും കെ.പി.സി.സി ജനറൽ സെക്രട്ടറി എം.എം. നസീർ ഉദ്ഘാടനം ചെയ്തു. ഒ.ബി.സി കോൺഗ്രസ് ജില്ല ചെയർമാൻ ഒ.ബി. രാജേഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ആന്‍റണി ആൽബർട്ട് മുഖ്യപ്രഭാഷണം നടത്തി. നെടുങ്ങോലം രഘു, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്‌ണുസുനിൽ പന്തളം, എം.സുജയ്‌, നവാസ് റഷാദി, സുനിൽകുമാർ, അജിത് ബേബി, ബി.എം.ഷാ, ഷീബബാബു എന്നിവർ സംസാരിച്ചു. റമദാൻ റിലീഫ് വിതരണവും ഇഫ്താർ സംഗമവും കുണ്ടറ: കേരളപുരം മുസ്​ലിം ജമാഅത്തിൽ റമദാൻ റിലീഫ് വിതരണവും ഇഫ്താർ സംഗമവും നടന്നു. ജമാഅത്ത് പ്രസിഡന്‍റ്​ എം. മഷ്ഹൂർ കുറ്റിയിൽ ഉദ്ഘാടനം ചെയ്തു. ചീഫ് ഇമാം അബ്ദുൽ റഹിം നിസാമി, ജനറൽ സെക്രട്ടറി ലത്തീഫ് കരിപ്പായി, സുലൈമൻകുഞ്ഞ്, സിദ്ദീഖ്, ഷിഹാബ്, ബദറുദ്ദീൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.