കൊയ്ത്തുത്സവവും കൊയ്ത്തുമെതി യന്ത്രം ഉദ്ഘാടനവും

കൊല്ലം: പ്രതിസന്ധി കാലത്ത് കാർഷിക മേഖലയിലുണ്ടായ അഭിവൃദ്ധിയിലൂടെ സാധാരണ ജനങ്ങൾക്ക് നേട്ടമുണ്ടാക്കാൻ കഴിഞ്ഞതായി ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ സാം കെ. ഡാനിയൽ. ജില്ല പഞ്ചായത്തിന്റെയും മുഖത്തല ബ്ലോക്ക് പഞ്ചായത്തിന്റെയും തൃക്കോവിൽവട്ടം പഞ്ചായത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ 30 ലക്ഷം രൂപ ചെലവഴിച്ച് വാങ്ങിയ കൊയ്ത്തുമെതി യന്ത്രത്തിന്റെയും കൊയ്ത്തുത്സവത്തിന്റെയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി. യശോദ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എൽ. ജലജകുമാരി, മുഖത്തല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എച്ച്. ഹുസൈൻ, ക്ഷേമകാര്യ സ്ഥിരംസമിതി ചെയർമാൻ എം. സജീവ്, വികസന സ്ഥിരംസമിതി അധ്യക്ഷ സുശീല, ജില്ല പഞ്ചായത്തംഗം സെൽവി, ജിഷ അനിൽ, ബ്ലോക്ക് പഞ്ചായത്തംഗം സുർജിത്ത്, ഫാറൂഖ് നിസാർ, ശ്രീജ, പഞ്ചായത്തംഗങ്ങളായ അലിയാർ കുട്ടി, സീത ഗോപാൽ, അമ്മുമോൾ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ജോർജ്​ അലോഷ്യസ്, കൃഷി ഓഫിസർ അനുഷ്മ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ അതുൽ ബി. നാഥ്, വെട്ടിലത്താഴം പാടശേഖരസമിതി സെക്രട്ടറി രതീഷ് ലാൽ എന്നിവർ സംസാരിച്ചു. തുടർന്ന് പെരുംകുളം ഏലയുടെ ഭാഗമായ വെറ്റിലത്താഴം ഏലായിൽ കൊയ്ത്തുൽസവം നടന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.