പി.സി. ജോർജിനെതിരെ കേസെടുക്കണം - മൈലക്കാട് ഷാ

കൊല്ലം: വളരെ സൗഹാർദപൂർവം ജനങ്ങൾ അധിവസിക്കുന്ന കേരളത്തിൽ വർഗീയത പറഞ്ഞ് ചേരിതിരിച്ച് കലാപങ്ങൾ ഉണ്ടാക്കാനുള്ള പരിശ്രമങ്ങൾ ഒരു കാരണവശാലും അനുവദിച്ചുകൊടുത്തുകൂടെന്ന്​ സിറ്റിസൺ പ്രൊട്ടക്​ഷൻ ഫോറം സംസ്ഥാന ചെയർമാൻ മൈലക്കാട് ഷാ. നുണപ്രചാരണങ്ങൾ നിറഞ്ഞതാണ്​ പി.സി. ജോർജിന്‍റെ പ്രസംഗം. ഇത്തരം തരംതാഴ്ന്ന പ്രസംഗം നടത്തി, കേരളത്തിലെ ജനങ്ങളെ വർഗീയവത്​കരിച്ച്​ നാട്ടിൽ കലാപം ഉണ്ടാക്കാൻ ശ്രമിക്കുന്ന പി.സി. ജോർജിനെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട്​ സംസ്ഥാന പൊലീസ്​ മേധാവിക്ക്​ സിറ്റിസൺ പ്രൊട്ടക്​ഷൻ ഫോറം പരാതി നൽകി. സംസ്ഥാന ചെയർമാൻ മൈലക്കാട് ഷാ, ജില്ല ചെയർമാൻ മുഹസിൻ കോയതങ്ങൾ, മുഖ്യ രക്ഷാധികാരി പെരിങ്ങാട് ഉസ്താദ്, വൈസ് ചെയർമാൻ അയൂബ് ഖാൻ മഹ്ളരി, സെക്രട്ടറി ഇ.ആർ. സിദ്ദീഖ് മന്നാനി എന്നിവർ ചേർന്നാണ്​ പരാതി നൽകിയത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.