സാംസ്കാരിക സന്ധ്യയും പുസ്തക പ്രകാശനവും

കരുനാഗപ്പള്ളി: താലൂക്ക് ലൈബ്രറി കൗണ്‍സിലിന്‍റെ ആഭിമുഖ്യത്തില്‍ സാംസ്കാരിക സന്ധ്യയും പുസ്തകപ്രകാശനവും ചൊവ്വാഴ്ച നടക്കും. വൈകീട്ട് അഞ്ചിന് കരുനാഗപ്പള്ളി ബോയ്സ് ഹൈസ്കൂളിലെ ജീവതാളം വേദിയിലാണ് സംഘടിപ്പിക്കുന്നത്. സാംസ്കാരിക സമ്മേളനം, പുസ്തകപ്രകാശനം, സാന്‍ഡ് ആര്‍ട്ട് ഷോ (മണല്‍ചിത്ര പ്രദര്‍ശനം) അലോഷിയുടെ ഗസല്‍ എന്നിവ പരിപാടിയുടെ ഭാഗമായി നടക്കും. വി. വിമല്‍റോയ് എഴുതിയ സൈന്ധവ ബുക്സ് പ്രസിദ്ധീകരിക്കുന്ന 'ഹൃദയം തൊട്ട മൂന്നാര്‍'എന്ന പുസ്തകത്തിന്‍റെ പ്രകാശനം മുൻ മന്ത്രി എം.എം. മണി നിര്‍വഹിക്കും. അഡീഷനല്‍ ചീഫ് സെക്രട്ടറി ഡോ. വി. വേണു പുസ്തകം ഏറ്റുവാങ്ങും. സി.ആർ. മഹേഷ് എം.എൽ.എ അധ്യക്ഷത വഹിക്കും. വി. വിജയകുമാർ പുസ്തകം പരിചയപ്പെടുത്തും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.