കരുനാഗപ്പള്ളി: ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലാത്ത സാഹചര്യത്തിൽ ഭൂമി തരംതിരിക്കൽ അപേക്ഷകൾ തീർപ്പാകാതെ കെട്ടിക്കിടക്കുന്നതായി ആക്ഷേപം. താലൂക്കിൽപ്പെട്ട ആദിനാട്, തൊടിയൂർ, കുലശേഖരപുരം, അയണിവേലിക്കുളങ്ങരയുൾപ്പടെ വില്ലേജുകളിലെ ഭൂമി തരംതിരിക്കലുമായി ബന്ധപ്പെട്ട നിരവധി അപേക്ഷകളാണ് സെക്ഷനിലെ സ്പെഷൽ ചാർജ് ഉദ്യോഗസ്ഥ സ്ഥലം മാറി പോയതിനെ തുടർന്ന് കൊല്ലം ആർ.ഡി.ഒ ഓഫിസിൽ കെട്ടിക്കിടക്കുന്നത്. കഴിഞ്ഞ ഡിസംബർ മാസത്തിന് മുമ്പ് നേരിട്ട് കൊടുത്ത അപേക്ഷകളിൽ തീരുമാനം വൈകുന്നതിന്‍റെ കാരണമന്വേഷിച്ച് ഓഫിസിലെത്തിയവർ വരെ നിരാശരായി മടങ്ങുകയാണ്. പത്ത് സെന്റോ അതിൽ കുറവ് ഭൂമിയോ മാത്രമുള്ള സാധാരണക്കാരാണ് ഇതിൽ അധികവും. സ്പെഷൽ ചാർജ് ഉദ്യോഗസ്ഥ സ്ഥലം മാറിപ്പോയപ്പോൾ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥർ കൃത്യനിർവഹണത്തിന് തയാറാകാത്തതാണ് അപേക്ഷകളിൽ തീരുമാനമാകാത്തതെന്ന ആക്ഷേപമാണ് ഉയരുന്നത്. ഭൂമി തരംതിരിക്കലുമായി ബന്ധപ്പെട്ട കാലതാമസമൊഴിവാക്കുന്നതിന് അടിയന്തര നടപടിയാവശ്യപ്പെട്ട് ശക്തമായ സമരത്തിനൊരുങ്ങുകയാണ് അപേക്ഷകർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.