കൊല്ലം: സ്വകാര്യ കോമേഴ്സ് പഠനകേന്ദ്രമായ ദി ചാപ്റ്റർ കോളജ് അക്കാദമിക് കോഴ്സുകൾക്കൊപ്പം സി.എ, സി.എം.എ, സി.എസ് തുടങ്ങിയ പ്രഫഷനൽ കോഴ്സുകളുടെ പരിശീലന ക്ലാസുകൾക്കും തുടക്കമിടുന്നു. പഠന-പഠനേതര പ്രവർത്തനങ്ങളിൽ മൂന്നുപതിറ്റാണ്ടിലേറയായി പ്രവർത്തിക്കുന്ന സ്ഥാപനമാണ് ചാപ്റ്റർ. ദേശീയവും അന്തർദേശീയവുമായ തൊഴിൽമേഖലയിലെ ഉയർന്ന കോമേഴ്സ് ബിരുദധാരികൾക്കുള്ള അവസരങ്ങൾ തങ്ങളുടെ വിദ്യാർഥികൾക്ക് നേടിക്കൊടുക്കുവാനാണ് ഈ പുതിയ കാൽെവപ്പെന്ന് ഡയറക്ടർ ടി. മോഹനൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ആധുനിക സൗകര്യങ്ങളോടെ പുതിയ കാമ്പസിന്‍റെ നിർമാണം ഉൾപ്പടെയുള്ള പദ്ധതികൾ പുരോഗമിക്കുകയാണ്. ചാപ്റ്റർ പ്രഫഷനൽ കോച്ചിങ് അക്കാദമിയുടെ ഔപചാരിക ഉദ്ഘാടനം േമയ് അഞ്ചിന് കൊല്ലം സോപാനം ഓഡിറ്റോറിയത്തിൽ എൻ.കെ. പ്രേമചന്ദ്രൻ എം.പി. നിർവഹിക്കും. പ്ലസ് ടു പൂർത്തിയാക്കിയ വിദ്യാർഥികൾക്കായി സി.എ ഫൗണ്ടേഷൻ കോഴ്സിന്‍റെ ആദ്യ ബാച്ച് േമയ് 18ന് ആരംഭിക്കുമെന്ന് ചീഫ് കോഓഡിനേറ്റർ വികാസിനി വിജയകുമാർ പറഞ്ഞു. അക്കാദമി പ്രിൻസിപ്പൽ ഡോ. എം.എസ്. ഗായത്രിയും പങ്കെടുത്തു. കോവിഡ് ധനസഹായവിതരണം: കേന്ദ്ര സംഘം പരിശോധന തുടങ്ങി കൊല്ലം: ജില്ലയിലെ കോവിഡ് ധനസഹായ വിതരണത്തിന്‍റെ നടപടിക്രമങ്ങളുടെ ഭാഗമായി കേന്ദ്രസംഘത്തിന്‍റെ പരിശോധന തുടങ്ങി. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. റൂചി ജയിന്‍, ഡെപ്യൂട്ടി സെക്രട്ടറി ഡോ. രാജേന്ദ്ര കുമാര്‍ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തുന്നത്. ആദ്യ സിറ്റിങ്ങിന് ശേഷം കലക്ടര്‍ അഫ്‌സാന പര്‍വീണുമായി സംഘം ചര്‍ച്ച നടത്തി. 6462 പേരാണ് ജില്ലയില്‍ കോവിഡ് ബാധിച്ച് മരിച്ചത്. ധനസഹായത്തിനായി 6242 അപേക്ഷകള്‍ ലഭിച്ചതില്‍ 6010 എണ്ണം തീര്‍പ്പാക്കി. 30.5 കോടി രൂപ കലക്ടര്‍ അനുവദിച്ചു. 97 ശതമാനം അപേക്ഷകള്‍ക്കാണ് തുക അനുവദിച്ചത്. ഇതില്‍ തെരഞ്ഞെടുത്ത അപേക്ഷകള്‍ കേന്ദ്രസംഘം പരിശോധിച്ചു. ആശുപത്രി രേഖകള്‍, കോവിഡ് പോസിറ്റിവ് സര്‍ട്ടിഫിക്കറ്റ്, ഡോക്ടറുടെ കുറിപ്പ് എന്നിവയുമായി രേഖകള്‍ ഒത്തുനോക്കും. ആരോഗ്യവിഭാഗം അംഗീകരിച്ചുനല്‍കുന്ന മരണ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാണ് ധനസഹായത്തിന് അപേക്ഷ സ്വീകരിക്കുന്നത്. വില്ലേജ് ഓഫിസര്‍ രേഖകള്‍ പരിശോധിച്ച് അവകാശിയെ കണ്ടെത്തി ശിപാര്‍ശ കുറിപ്പ് കലക്ടര്‍ക്ക് നല്‍കും. കലക്ടര്‍ അംഗീകാരത്തിനുശേഷം ഇ-ട്രഷറി സംവിധാനത്തിലൂടെ അപേക്ഷകന്‍റെ ബാങ്ക് അക്കൗണ്ടിലേക്ക് പണം എത്തും. ജില്ല ദുരന്തനിവാരണ അതോറിറ്റി ഓഫിസില്‍ നടന്ന യോഗത്തില്‍ ആരോഗ്യ വിഭാഗം, ജില്ല ഐടി സെല്‍ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.