ജോയന്‍റ് കൗൺസിൽ ജില്ല സമ്മേളനം

പുനലൂർ: സംസ്ഥാന ജീവനക്കാർക്കും അധ്യാപകർക്കും വേണ്ടിയുള്ള മെഡിസെപ്പ് ഇൻഷുറൻസ് പദ്ധതി നടത്തിപ്പ് സ്റ്റേറ്റ് ലൈഫ് ഇൻഷുറൻസ് വകുപ്പ് നേരിട്ട് ഏറ്റെടുത്ത് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടു. പങ്കാളിത്ത പെൻഷൻ പദ്ധതി നിർത്തലാക്കുക, ലീവ് സറണ്ടർ ആനുകൂല്യം പുനഃസ്ഥാപിക്കുക, ഡി.എ കുടിശ്ശിക അനുവദിക്കുക, ആശ്രിത നിയമനം നിലനിർത്തുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു. പ്രതിനിധി സമ്മേളനം സി.പി.ഐ ജില്ല സെക്രട്ടറി മുല്ലക്കര രത്നാകരൻ ഉദ്ഘാടനം ചെയ്തു. ജോയന്‍റ് കൗൺസിൽ ജില്ല പ്രസിഡന്‍റ് സി. മനോജ് കുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന ചെയർമാൻ കെ. ഷാനവാസ് ഖാൻ, ജില്ല സെക്രട്ടറി കെ. വിനോദ്, കെ.പി. ഗോപകുമാർ, എം.എസ്. സുഗൈതകുമാരി, എൻ. കൃഷ്ണകുമാർ, ആർ. രാജീവ് കുമാർ, ഡോ. കെ.ജി. പ്രദീപ്, പിടവൂർ രമേശ്, കെ.ബി. അനു, ആർ. അനി, എസ്. ശ്രീദർശ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ; സി. മനോജ് കുമാർ (പ്രസി.), ജി. ബിജുകുമാരക്കുറുപ്പ്, എസ്. ജുനിത, ജി. ഗിരീഷ് കുമാർ(വൈസ്​ പ്രസി.) കെ. വിനോദ് (സെക്ര.) എം.ജി. പത്മകുമാർ, ആർ. അനി, എസ്. മണികണ്ഠൻ(ജോ. സെക്ര), കെ.ബി. അനു (ട്രഷ). വനിതാ കമ്മിറ്റി ഭാരവാഹികൾ: ജെ. ജയകുമാരി (പ്രസി.), അർച്ചന രാജൻ, മേഴ്സി ജോർജ്(വൈസ് പ്രസി.), എം.എസ്. അനുപമ(സെക്ര), എൻ.സിന്ധു, എൻ.ആർ. വിദ്യ(ജോ. സെക്ര), ശ്രീജി (ട്രഷ).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.