ഒമ്പതുവയസ്സുകാരിയുടെ കാലിലൂടെ ടിപ്പര്‍ കയറിയിറങ്ങി അപകടം

കടയ്ക്കല്‍: കാലിലൂടെ ടിപ്പര്‍ കയറിയിറങ്ങി ഒമ്പതുവയസ്സുകാരിക്ക് ഗുരുതരമായി പരിക്കേറ്റു. ഗോവിന്ദമംഗലം കടമാന്‍മൂട് എസ്.ആര്‍ മന്ദിരത്തില്‍ ബിനുവി​െന്റയും സിന്ധുവി​െന്റയും മകള്‍ ശ്രീനന്ദക്കാണ് ഗുരുതരമായി പരിക്കേറ്റത്. കുട്ടിയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചിങ്ങേലി ജങ്​ഷന് സമീപം വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. കടയ്ക്കല്‍ ഗവ. ടൗണ്‍ എല്‍.പി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിനിയായ ശ്രീനന്ദ സഹോദരിയോടൊപ്പം ട്യൂഷന്‍ ക്ലാസിലേക്ക് പോകുമ്പോഴായിരുന്നു അപകടം. പാറക്വാറിയില്‍ നിന്ന്​ ലോഡ് എടുക്കുന്നതിനായി പന്തളം മുക്ക് ഭാഗത്ത് നിന്ന്​ വന്ന ടിപ്പര്‍ കുട്ടിയുടെ കാല്‍പാദങ്ങളിലൂടെ കയറിയിറങ്ങുകയായിരുന്നു. ഉടന്‍ ശ്രീനന്ദയെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകടം നടന്നയുടന്‍ ഓടി രക്ഷപ്പെട്ട പൂയപ്പള്ളി സ്വദേശിയായ ഡ്രൈവര്‍ ഷെരീഫ് പിന്നീട് പൊലീസില്‍ കീഴടങ്ങി. ടിപ്പര്‍ കടയ്ക്കല്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.