സോളിഡാരിറ്റി ഇഫ്താർ സംഗമം

കുളത്തൂപ്പുഴ: സോളിഡാരിറ്റി യൂത്ത് മൂവ്മെന്‍റ് കുളത്തൂപ്പുഴ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. കഴിഞ്ഞദിവസം കുളത്തൂപ്പുഴയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി തൻസീർ ലത്തീഫ് റമദാൻ സന്ദേശം നൽകി. സോളിഡാരിറ്റി ഏരിയ പ്രസിഡന്‍റ് ഷിനോസ് ഇഖ്ബാൽ അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്‌ലാമി കുളത്തൂപ്പുഴ ഏരിയ പ്രസിഡന്റ് അസ്‌ലം കൊച്ചുകലുങ്ക്, വെൽഫെയർ പാർട്ടി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്‍റ് അഷ്‌റഫ് ചോഴിയക്കോട്, പഞ്ചായത്ത് മുൻ പ്രസിഡന്‍റ്​ സുഭിലാഷ് കുമാർ, ഫൈസൽ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.