കൊല്ലം: പ്ലാസ്റ്റിക് ക്യാരി ബാഗിന് പകരം സാരി ബാഗ് എന്ന ആശയം പ്രചരിപ്പിച്ചുകൊണ്ട് ശ്രദ്ധ നേടുകയാണ് 'എന്‍റെ കേരളം' പ്രദര്‍ശന-വിപണന നഗരിയിലെ ഹരിത കേരളം മിഷന്‍റെ പ്രദര്‍ശന സ്റ്റാള്‍. പ്ലാസ്റ്റിക്കിന്‍റെ ഉപയോഗം പരമാവധി കുറക്കുന്നതിനായി പഴയ സാരി, ടീഷര്‍ട്ട്, ചുരിദാര്‍, പാന്‍റ്, കുടകള്‍ എന്നിവ ശേഖരിച്ച് തുണിസഞ്ചിയാക്കി നല്‍കുകയാണ് ഹരിതകേരളം. നഗരസഭകളിലും പഞ്ചായത്തുകളിലും വ്യാപകമായി സാരി ബാഗ് എന്ന ആശയം പ്രചരിപ്പിക്കുന്നതിന്‍റെ തുടക്കമായാണ് പ്രദര്‍ശന മേളയിലെ ഈ കാമ്പയിന്‍. മാലിന്യ സംസ്‌കരണം, ജലസംരക്ഷണം, ജൈവകൃഷി, പച്ചത്തുരുത്ത്, ഹരിത ചട്ടം തുടങ്ങിയവ നടപ്പാക്കുന്ന ഹരിത വിദ്യാലയത്തിന്‍റെ മാതൃകയും ശ്രദ്ധേയമാണ്. ------------------------ സെമിനാര്‍ കൊല്ലം: അധികാര വികേന്ദ്രീകരണം 25 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ സമൂഹം കൈവരിച്ച വൈജ്ഞാനിക അറിവും പദ്ധതി നിര്‍വഹണത്തിലെ കൃത്യതയും ചര്‍ച്ചചെയ്ത് തദ്ദേശസ്വയംഭരണ വകുപ്പിന്‍റെ 'അധികാരവികേന്ദ്രീകരണം കാല്‍നൂറ്റാണ്ട് പിന്നിടുമ്പോള്‍' സെമിനാര്‍. ആശ്രാമം മൈതാനത്ത് നടന്ന സെമിനാര്‍ കെ.എസ്.എഫ്.ഇ ചെയര്‍മാന്‍ കെ. വരദരാജന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ജോയന്‍റ് ഡയറക്ടര്‍ ടി.കെ. സയൂജ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അസോസിയേഷന്‍ ജില്ല സെക്രട്ടറി ഡോ.സി. ഉണ്ണികൃഷ്ണന്‍, അസിസ്റ്റന്‍റ് ഡെവലപ്‌മെന്‍റ് കമീഷണര്‍ അജയകുമാര്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.