ടാപ്പുകൾക്ക് മേൽക്കൂര സമർപ്പിച്ചു

കിഴക്കേകല്ലട: സി.വി.കെ.എം.എച്ച്.എസ്​.എസിലെ 1986 എസ്​.എസ്​.എൽ.സി ബാച്ച് പൂർവ വിദ്യാർഥികൾ സ്​കൂളിലെ ടാപ്പുകൾക്ക് മേൽക്കൂര നിർമിച്ചുനൽകി. 'മേൽക്കൂര'യുടെ സമർപ്പണം പൂർവ വിദ്യാർഥി റവ. ഫാ. ഡോ. ഷാജി ജർമൻ നിർവഹിച്ചു. കൂട്ടായ്മ പ്രസിഡന്‍റ് ​അനിൽകുമാർ അധ്യക്ഷത വഹിച്ചു. സ്​കൂൾ പ്രിൻസിപ്പൽ ലക്ഷ്മി, ഹെഡ്​മാസ്​റ്റർ ജോസ്​ ജോൺ, പി.ടി.എ പ്രസിഡന്‍റ്​ ശ്രീധരൻ, പഞ്ചായത്തംഗങ്ങളായ സുനിൽകുമാർ, പ്രദീപ് കുമാർ എന്നിവർ സംസാരിച്ചു. സെക്രട്ടറി മനോജ് സ്വാഗതവും ട്രഷറർ രമേശൻ നന്ദിയും പറഞ്ഞു. ----------------------------------- റമദാൻ റിലീഫ് കൊല്ലം: മുസ്​ലിം എജുക്കേഷനൽ ഫ്രണ്ടിന്‍റെ ആഭിമുഖ്യത്തിൽ റമദാൻ റിലീഫ് ഞായറാഴ്ച വൈകീട്ട് മൂന്നിന്​ വെള്ളയിട്ടമ്പലം ജങ്​ഷനിൽ നടക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.