കൊല്ലം: ജില്ലയിലെ ചിൽഡ്രൻഹോമുകളിൽനിന്നും ഫോസ്റ്റർ കെയർ പരിചരണത്തിന് തെരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെയും കുടുംബങ്ങളുടെയും ഒത്തുചേരൽ ഞായറാഴ്ച നടക്കും. ജില്ല ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെയും ജില്ല ശിശുസംരക്ഷണ യൂനിറ്റിന്‍റെയും കൊല്ലം സി.ബി.എം.ആറിന്‍റെയും സംയുക്താഭിമുഖ്യത്തിൽ നടക്കുന്ന സംഗമത്തിൽ 170 ഓളം കുടുംബങ്ങൾ ഇത്തവണ എത്തും. കൊല്ലം ബീച്ച് റോട്ടറി ക്ലബ് ഓഡിറ്റോറിയത്തിൽ രാവിലെ 9.30ന് നടക്കുന്ന സംഗമം വനിതകമീഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി ഉദ്ഘാടനം ചെയ്യും. ജില്ലയിലെ മികച്ച ബാലാവകാശ സംരക്ഷണ പ്രവർത്തനങ്ങൾ നടത്തിയിട്ടുള്ള വളന്‍റിയർ, സ്ഥാപനം, ഉദ്യോഗസ്ഥൻ എന്നിവർക്ക് സി.ബി.എം.ആർ വർഷം തോറും നൽകിവരുന്ന 'ബാലനീതി പുരസ്കാരം' കലക്ടർ അഫ്സാന പർവീൺ വിതരണം ചെയ്യും. ചൈൽഡ് വെൽെഫയർ കമ്മിറ്റി ചെയർമാൻ അഡ്വ. കെ.പി. സജിനാഥ് അധ്യക്ഷത വഹിക്കും. എം. മുകേഷ് എം.എൽ.എ മുഖ്യാതിഥിയാകും. ------------------------------------------------------ Attn....ആലപ്പുഴ എഡിഷനിൽക്കൂടി നൽകാൻ താൽപര്യം... (.....പരസ്യതാൽപര്യം...must....) ഡിമോസിൽ വിഷു-റമദാൻ ഫർണിച്ചർ ഫെസ്റ്റ് മേയ് അഞ്ചുവരെ കൊല്ലം: ഡിമോസ് ഷോറൂമുകളിൽ വിഷു-റമദാൻ ഫർണിച്ചർ ഫെസ്റ്റ് മേയ് അഞ്ച് വരെ. എല്ലാ ഫർണിച്ചറുകൾക്കും 50 ശതമാനം വരെ ഡിസ്കൗണ്ടും ഒപ്പം ഓരോ പർച്ചേസിനും സമ്മാന കൂപ്പണുകളും ലഭിക്കും. മെഗാ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന വ്യക്തിക്ക് ഒന്നാം സമ്മാനമായി ടാറ്റ പഞ്ച് കാറും രണ്ടാം സമ്മാനമായി നാലുപേർക്ക് സ്കൂട്ടറുകളും കൂടാതെ നിരവധി മറ്റ് സമ്മാനങ്ങളുമുണ്ട്. 1,23,000 രൂപക്ക് പർച്ചേസ് ചെയ്യുന്നവർക്ക് ബെഡ്റൂം സെറ്റ് സൗജന്യം. കോർണർ സോഫകൾ 13,900 രൂപ മുതൽ. ബെഡ്റൂം സെറ്റുകൾ 22,900 മുതൽ. ലേറ്റസ്റ്റ് ട്രെൻഡി ഹോം സെറ്റുകൾ കൂടാതെ കോമ്പോ ഓഫറുകൾ വിവിധ വിലകളിൽ ലഭിക്കുന്നു. ലിവിങ് സ്പേസിന് അനുയോജ്യമായ രീതിയിൽ സോഫ സെറ്റ് ചെയ്ത് നൽകും. 100 ശതമാനം ബജാജ് ഫിനാൻസിന്‍റെ ലോൺ സൗകര്യം. വിവരങ്ങൾക്ക് കരുനാഗപ്പള്ളി, കൊട്ടാരക്കര, പള്ളിമുക്ക്, പഴയാറ്റിൻകുഴി, ചന്ദനത്തോപ്പ് ഷോറൂമുകൾ സന്ദർശിക്കുക. ഫോൺ 9288098981. എല്ലാ ഞായറാഴ്ചകളിലും ഷോറൂമുകൾ തുറന്നു പ്രവർത്തിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.