രക്താർബുദം ബാധിച്ച മൂന്നാം ക്ലാസുകാരൻ ചികിത്സ സഹായം തേടുന്നു

ഇരവിപുരം: രക്താർബുദം ബാധിച്ച ഒമ്പതു വയസുകാരൻ കൂട്ടിക്കട ശാസ്താംവെളി ഗവ. ന്യൂ എൽ.പി.സ്കൂളിലെ മൂന്നാം ക്ലാസ്​ വിദ്യാർഥി ഇരവിപുരം വാളത്തുംഗൽ ആക്കോലിൽ വെളിയിൽ വീട്ടിൽ ബൈജു - ലീന ദമ്പതികളുടെ മകൻ അക്ഷയ് ബൈജു (9) ചികിത്സ സഹായം തേടുന്നു. പനിയും വിട്ടുമാറാത്ത ഛർദിയുമായി സ്വകാര്യ ആശുപത്രിയെ സമീപിച്ച് പരിശോധനകൾ നടത്തിയപ്പോഴാണ് രോഗം സ്ഥിരികരിച്ചത്. ഒരു വർഷത്തോളമായി ആർ.സി.സിയിൽ ചികിത്സയിലാണ്. ഗൾഫിലായിരുന്ന പിതാവ് ബൈജു അവിടെ അപകടത്തിൽപ്പെട്ടതിനെ തുടർന്ന് നാട്ടിലെത്തി ചികിത്സയിലാണ്. സ്വന്തമായുണ്ടായിരുന്ന സമ്പാദ്യങ്ങളെല്ലാം കുട്ടിയുടെ ചികിൽസക്കായി ചിലവഴിച്ചു. ഇപ്പോൾ ആശുപ ത്രിയിലേക്ക് പോകുവാൻ വണ്ടി കൂലിക്കു പോലും പണമില്ലാത്ത സ്ഥിതിയിലാണ്. മാതാവ് ലീനയുടെ പേരിൽ ഇന്ത്യൻ ബാങ്കിന്‍റെ മയ്യനാട് ബ്രാഞ്ചിൽ 509883646 എന്ന നമ്പരിൽ ഒരു അക്കൗണ്ട് ആരംഭിച്ചു. ഐ.എഫ്.എസ്.സി. കോഡ്: IDIBOOOMO24 ,ഗൂഗിൾ പേ നമ്പർ: 7034845060, ഫോൺ: 9061254486.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.