റമദാൻ വിശേഷം

പഴവിപണിയിൽ വൻ ഡിമാൻഡ്​ (ചിത്രം) ഇരവിപുരം: റമദാൻ മാസത്തിൽ​ പഴങ്ങളുടെ വിൽപനയിലും വൻ വർധന. നോമ്പുതുറക്ക്​ പഴങ്ങളും വലിയ തോതിൽ ഉപയോഗിക്കുന്നതാണ്​​ വിപണിയിൽ പഴങ്ങൾക്ക് ഡിമാൻഡ്​​ വർധിപ്പിച്ചത്​. നോമ്പുതുറ വിഭവങ്ങൾ ഉണ്ടാക്കുന്നതിനും പഴങ്ങൾ ധാരാളമായി ഉപയോഗിക്കുന്നുണ്ട്​. ഞാലിപ്പൂവൻ, റോബസ്റ്റ എന്നീ ഇനങ്ങളിൽപെട്ട പഴങ്ങൾക്കാണ് ഏറെ ആവശ്യക്കാർ. ഞാലിപ്പൂവൻ പഴത്തിന് കിലോക്ക്​ 65 രൂപയും റോബസ്റ്റക്ക്​ 25 രൂപയുമാണ് വില. ഏത്തന്‍റെ വില 65 രൂപയും പാളയൻതോടന് 25, ചുവന്ന പഴത്തിന് 55, പൂവന് 50 എന്നിങ്ങനെയാണ് വില.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.