വിമലഹൃദയ ഫ്രാന്‍സിസ്‌കന്‍ സഭ പ്ലാറ്റിനം ജൂബിലി നിറവില്‍

കൊല്ലം: വിമലഹൃദയ ഫ്രാന്‍സിസ്‌കന്‍ സഭ (എഫ്.ഐ.എച്ച്) പ്ലാറ്റിനം ജൂബിലി നിറവിൽ. 'ലാ ലുമിയേര്‍ 2022' എന്ന പേരില്‍ വിവിധ കർമപരിപാടികളോടെ ഒരു വര്‍ഷം നീളുന്ന ജൂബിലി ആഘോഷങ്ങളുടെ സമാപനം മേയ് രണ്ടു മുതൽ ഏഴുവരെ നടക്കുമെന്ന് സുപ്പീരിയർ ജനറൽ മദർ റെക്സി മേരി വാർത്തസമ്മേളനത്തിൽ അറിയിച്ചു. രണ്ടിന് എഫ്.ഐ.എച്ചിന്‍റെ ആദ്യ കോണ്‍വന്‍റായ കാഞ്ഞിരകോട് സെന്‍റ് മാര്‍ഗരറ്റ് കോണ്‍വന്‍റിൽനിന്ന് ദീപശിഖ പ്രയാണത്തോടെയാണ് സമാപന ആഘോഷം തുടങ്ങുക. കൊല്ലം രൂപതയിലെ വിമല ഹൃദയ കോണ്‍വന്‍റുകളുള്ള എല്ലാ ഇടവകകളിലും എത്തി ജൂബിലി സന്ദേശം പങ്കിട്ട്, സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി രാത്രി 8.30ന് എഫ്.ഐ.എച്ച് ആസ്ഥാനമായ പാലത്തറ, ജനറലേറ്റില്‍ എത്തിച്ചേരും. രാവിലെ 10.30ന് കൊല്ലം ബിഷപ് ഡോ. പോൾ ആന്‍റണി മുല്ലശ്ശേരി പതാക ഉയർത്തും. രണ്ടാം ദിവസം പേരന്‍റ്സ് ഡേ ആഘോഷവും പബ്ലിക് മീറ്റിങ്ങും, മൂന്നാം ദിവസം സിസ്റ്റേഴ്സ് ഡേ, നാലാം ദിവസം വിമലഹൃദയ സഖ്യം മീറ്റിങ്, സെമിനാർ, കൾചറൽ പ്രോഗ്രാം, അഞ്ചാം ദിവസം പ്രയർ ഡേ, ആറാം ദിവസം പ്ലാറ്റിനം ജൂബിലി ഫിനാലേ എന്നിവ നടക്കും. അസി. സുപ്പീരിയർ ജനറൽ ഡോ. സെൽസി മേരി, ജനറൽ കൗൺസിലർമാരായ ഉഷറ്റാ മേരി, റെനോറ മേരി, സജിതാ മേരി, പ്രൊവിൻഷ്യൽ സുപ്പീരിയർ അഡോൾഫ് മേരി എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.