പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾക്ക്​ തുക അനുവദിച്ചു

* നിർമാണപ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും കരുനാഗപ്പള്ളി: നിയോജകമണ്ഡലത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾക്ക് സർക്കാർ തുക അനുവദിച്ചതായി സി.ആർ. മഹേഷ്​ എം.എൽ.എ അറിയിച്ചു. തഴവ, തൊടിയൂർ, കുലശേഖരപുരം, ആലപ്പാട് കുടുംബാരോഗ്യ കേന്ദ്രങ്ങളിലും ഓച്ചിറ കമ്യൂണിറ്റി ഹെൽത്ത് സെന്ററുകളിലും ആവശ്യമായ സൗകര്യങ്ങൾ ഇല്ലെന്ന ആക്ഷേപം ഉയർന്നിരുന്നു. കഴിഞ്ഞ ബ​ജറ്റിൽ ക്ലാപ്പന കുടുംബാരോഗ്യ കേന്ദ്രത്തിന്​ അനുവദിച്ചിരുന്ന അഞ്ചുകോടി, തഴവ കുടുംബാരോഗ്യ കേന്ദ്രത്തിന് ഒരു കോടി , തൊടിയൂർ കുടുംബാരോഗ്യ കേന്ദ്രത്തിന് രണ്ടു കോടി, ആലപ്പാട് കുടുംബാരോഗ്യ കേന്ദ്രത്തിന് ഒരുകോടി, ക്ലാപ്പന കുടുംബാരോഗ്യ കേന്ദ്രത്തിന് ഒരു കോടി എന്നിങ്ങനെ അനുവദിച്ചതായി മഹേഷ് അറിയിച്ചു. കുലശേഖരപുരം പ്രാഥമികാരോഗ്യ കേന്ദ്രത്തിന് 50 ലക്ഷം രൂപ എം.എൽ.എവികസന ഫണ്ടിൽനിന്ന്​ കഴിഞ്ഞവർഷം അനുവദിച്ചിരുന്നു. 50 ലക്ഷം രൂപ ഇത്തവണത്തെ ഫണ്ടിൽനിന്നും അനുവദിക്കും. മണ്ഡലത്തിലെ ഏക കമ്യൂണിറ്റി ഹെൽത്ത് സെന്റർ ആയ ഓച്ചിറ കാട്ടൂർ കമ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്ക് ഒരുകോടി 75 ലക്ഷം രൂപയും അനുവദിച്ചു. നിർമാണപ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.