* നഷ്ടപരിഹാരത്തിന് അപേക്ഷ നൽകിയവരുടെ പട്ടിക ഏപ്രിൽ ആറിന് പ്രസിദ്ധീകരിക്കും കൊല്ലം: എൻ.എച്ച് 66 വികസനം മൂലം കച്ചവടം നഷ്ടപ്പെടുന്ന വ്യാപാരികൾക്ക് നഷ്ടപരിഹാരം നൽകാൻ തീരുമാനം. ഏപ്രിൽ ആറിന് നഷ്ടപരിഹാരത്തിന് അപേക്ഷ നൽകിയവരുടെ പട്ടിക അതത് ഡെപ്യൂട്ടി തഹസിൽദാർ ഓഫിസുകളിൽ പ്രസിദ്ധീകരിക്കും. ഏപ്രിൽ 15 വരെ പുതിയ അപേക്ഷ നൽകാനും പരാതി നൽകാനും അവസരമുണ്ടാകും. ഏപ്രിൽ 30ന് മുമ്പ് 75000 രൂപ വീതം എല്ലാ കച്ചവടക്കാർക്കും നൽകാൻ കലക്ടർ വിളിച്ച യോഗത്തിൽ തീരുമാനമായി. ചെറിയ ബങ്ക്-പെട്ടിക്കടക്കാർ എന്നിവർക്ക് 25000 രൂപ വീതം നൽകും. തന്‍റേതല്ലാത്ത കാരണത്താൽ ലൈസൻസ് ലഭിക്കാത്ത കച്ചവടക്കാർക്ക് പഞ്ചായത്ത് സെക്രട്ടറി, വില്ലേജ് ഓഫിസർ എന്നിവരുടെ സാക്ഷ്യപത്രത്തിന്മേൽ നഷ്ടപരിഹാരം ലഭിക്കും. വാടകക്കെട്ടിടങ്ങളിൽ കച്ചവടാവശ്യത്തിനായി സ്ഥിരം ആസ്തികൾക്ക് പണം മുടക്കിയവർക്ക് നാളെ മുതൽ അപേക്ഷ നൽകിയാൽ നഷ്ടപരിഹാരം കണക്കാക്കിയ പൂർണവിവരങ്ങൾ കാലതാമസമില്ലാതെ എൻ.എച്ച്. എൽ.എ ഡെപ്യൂട്ടി കലക്ടർ ഓഫിസിൽ നിന്ന് ലഭ്യമാക്കുവാൻ കലക്ടർ നിർദേശം നൽകി. എന്നാൽ സംസ്ഥാന സർക്കാർ നൽകേണ്ട നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കിയിട്ടില്ല. കച്ചവടക്കാർക്ക് രണ്ട് ലക്ഷം രൂപയും തൊഴിലാളികൾക്ക് 36000 രൂപയുമാണ് നൽകേണ്ടത്. കച്ചവടക്കാർക്കുവേണ്ടി എടുത്ത അനുകൂല തീരുമാനങ്ങളെ വ്യാപാരി വ്യവസായി സമിതി ജില്ല കമ്മിറ്റി സ്വാഗതം ചെയ്യുന്നതായി ജില്ല പ്രസിഡന്‍റ് ആർ. രാധാകൃഷ്ണൻ, ജില്ല സെക്രട്ടറി കെ.കെ. നിസാർ എന്നിവർ പറഞ്ഞു. എം.എൽ.എമാരായ എം. നൗഷാദ്, ഡോ.സുജിത് വിജയൻപിള്ള എന്നിവരും യോഗത്തിൽ പങ്കെടുത്തു. കച്ചവടം അവസാനിപ്പിച്ച് കടകൾ ഒഴിഞ്ഞുനൽകുന്നതിന് വ്യാപാരികൾ ഒരുമാസത്തെ സമയം ആവശ്യപ്പെട്ടെങ്കിലും ഉപാധികളോടെ 15 ദിവസത്തിനകം നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.