കൊല്ലം: കേരള സംഗീത നാടക അക്കാദമി നാടകോത്സവം ഏപ്രിൽ മൂന്നു മുതൽ ഏഴു വരെ നീരാവിൽ പ്രകാശ് കലാകേന്ദ്രത്തിൽ നടക്കും.എം. മുകേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. മേയർ പ്രസന്നാ ഏണസ്റ്റ് മുഖ്യാതിഥിയാകും.സംഗീത നാടക അക്കാദമി അക്കാദമി വൈസ് ചെയർമാൻ സേവ്യർ പുൽപ്പാട്ട് അധ്യക്ഷതവഹിക്കും. കോവിഡ് കാലത്ത് പ്രതിസന്ധിയിലായ നാടകമേഖലയിൽ ഉണർവ് സൃഷ്ടിക്കാൻ കേരള സംഗീത നാടക അക്കാദമി തെരഞ്ഞെടുക്കപ്പെട്ട 25 കലാസമിതികൾക്ക് രണ്ടു ലക്ഷം രൂപ വീതം ധനസഹായം നൽകി 25 പുതിയ നാടകങ്ങൾ അവതരിപ്പിക്കുന്നുണ്ട്. ഒരു നാടകത്തിന് രണ്ട് അവതരണം എന്ന ക്രമത്തിൽ സംസ്ഥാനത്താകെ,10 കേന്ദ്രങ്ങളിലായി 50 നാടക അവതരണങ്ങൾ മൂന്നു മാസങ്ങളിലായി നടക്കും. ഇതിൽ ജില്ലയിലെ അഞ്ചു നാടകങ്ങളുടെ അവതരണമാണ് നീരാവിൽ പ്രകാശ് കലാകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്നത്. മൂന്നിന് തിരുവനന്തപുരം അയിത്തിക്കോണം നിരീക്ഷയുടെ 'അന്ധിക',നാലിന് തിരുവനന്തപുരം അഭിനയയുടെ 'മിനുക്കുശാല',അഞ്ചിന് ആലപ്പുഴ സംസ്കൃതിയുടെ 'മുക്തി', ആറിന് തിരുവനന്തപുരം, മണക്കാട് തിരുവരങ്ങിന്‍റെ 'സുഖാനി', ഏഴിന് വട്ടിയൂർക്കാവ് കനലിന്‍റെ 'സോവിയറ്റ് േസ്റ്റഷൻ കടവ്' എന്നിവയാണ് അവതരിപ്പിക്കുന്ന നാടകങ്ങൾ.എല്ലാ ദിവസവും രാത്രി ഏഴിനാണ് അവതരണം. സംഘാടക സമിതി ചെയർമാൻ കെ.ബി. ജോയ്, ജനറൽ കൺവീനർ മഹേഷ് മോഹൻ, പ്രകാശ് കലാകേന്ദ്രം പ്രസിഡന്‍റ് എച്ച്. രാജേഷ് എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.