ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്

കൊട്ടിയം: ക്ഷീരമേഖലയിലും മൃഗസംരക്ഷണ മേഖലയിലും പുത്തൻ ഉണർവേകുന്ന സഞ്ചരിക്കുന്ന മൃഗാശുപത്രി, ഭവന രഹിതരും ഭൂരഹിതരുമായവർക്ക് വീടും വസ്തുവും ലഭ്യമാക്കുന്ന പദ്ധതി ഉൾ​െപ്പടെ സമഗ്ര മേഖലക്കും പ്രാധാന്യം നൽകി ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത്​ ബജറ്റ് വൈസ് പ്രസിഡന്റ് സരിതാ പ്രതാപ് അവതരിപ്പിച്ചു. 34,51,01, 024 രൂപ വരവും 34,44, 11,500 രൂപ ​െചലവും 6,89,524 രൂപ മിച്ചവുമുള്ള ബജറ്റാണ് അവതരിപ്പിച്ചത്. ആരോഗ്യരംഗത്തും ചെറുകിട വ്യവസായ രംഗത്തും സ്ത്രീകൾക്ക് സ്വയംതൊഴിൽ പദ്ധതിക്ക്​ പ്രാമുഖ്യം നൽകുന്നതിനായി ഓട്ടോറിക്ഷകൾ നൽകുന്ന പദ്ധതിക്കും കുടിവെള്ള മേഖലക്കും ശുചിത്വ മേഖലക്കും ബജറ്റിൽ പ്രാധാന്യം നൽകിയിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് എൻ. സദാനന്ദൻ പിള്ള അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.