ബാങ്ക്​ ഞായറാഴ്​ച പ്രവർത്തിക്കും

ഇരവിപുരം: കൊല്ലൂർവിള സർവിസ് സഹകരണ ബാങ്കിന്‍റെ പള്ളിമുക്ക് ഹെഡ് ഓഫിസിൽ പ്രവർത്തിക്കുന്ന മെയിൻ ബ്രാഞ്ച് ഞായറാഴ്ച ഉച്ചക്ക്​ രണ്ടുവരെ പ്രവർത്തിക്കുമെന്ന് ബാങ്ക് പ്രസിഡന്‍റ്​ അൻസർ അസീസ് അറിയിച്ചു. ചകിരിക്കട, പോളയത്തോട്, അയത്തിൽ ബ്രാഞ്ചുകളിലെ ഇടപാടുകാർക്കും ഞായറാഴ്ച മെയിൻ ബ്രാഞ്ചിൽ നിന്ന്​ ഇടപാടുകൾ നടത്താവുന്നതാണ്. മാർച്ച് 28, 29 തീയതികളിൽ ദേശീയ പണിമുടക്ക് നടക്കുന്ന സഹചര്യത്തിലാണ്​ ഈ സൗകര്യം ഒരുക്കിയിട്ടുള്ളത്​. നിവേദനം നൽകി കണ്ണനല്ലൂർ: തൃക്കോവിൽവട്ടം ഗ്രാമപഞ്ചായത്ത് പ്രദേശത്തെ വിവിധ റോഡുകൾ സഞ്ചാരയോഗ്യമാക്കണമെന്ന ആവശ്യവുമായി റൈസിങ്​ കൊട്ടിയം ഭാരവാഹികൾ നിവേദനം നൽകി. മൈലാപ്പൂര്​- പേരയം വഴി തഴുത്തലക്ക്​ പോകുന്ന ഡോൺ ബോസ്കോ കോളജിന് മുന്നിലൂടെയുള്ള റോഡ്, മൈലാപ്പൂര്​ പള്ളി ജങ്​ഷനിൽ നിന്നും കമ്പിവിളക്ക്​ പോകുന്ന റോഡ് എന്നിവ പൊട്ടിപ്പൊളിഞ്ഞ് കാൽനട യാത്രക്കാർക്കും വാഹന യാത്രക്കാർക്കും സഞ്ചരിക്കാൻ യോഗ്യമല്ലാത്ത രീതിയിൽ തകർന്നുകിടക്കുകയാണ്. പ്രസിഡന്‍റ്​ പുല്ലാംകുഴി സന്തോഷ്‌, സെക്രട്ടറി റോയൽ സമീർ, ട്രഷറർ സിദ്ദിഖ്, ഷിബു റാവുത്തർ, സക്കീർ ഹുസൈൻ, മുഖത്തല സുഭാഷ് എന്നിവർ സംഘത്തിലുണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.