താലൂക്ക് ഓഫിസിൽ 'തീപിടിത്തം'; ഞൊടിയിടെ തീ കെടുത്തി

പുനലൂർ: താലൂക്ക് ഓഫിസിലെ 'തീപിടിത്തം' നിമിഷങ്ങൾക്കുള്ളിൽ നിയന്ത്രണവിധേയമാക്കി ​ൈകയടി നേടി പുനലൂർ അഗ്നിരക്ഷാസേന. ശനിയാഴ്ച രാവിലെ 10.30 ഓടെയാണ് മിനി സിവിൽ സ്റ്റേഷനിലെ താലൂക്ക് ഓഫിസിൽ തീപിടിത്തമുണ്ടായെന്ന ഫോൺ കാൾ ഫയർസ്റ്റേഷനിൽ എത്തിയത്. സേനാംഗങ്ങൾ ആംബുലൻസ് ഉൾപ്പെടെ സന്നാഹവുമായി ദുരന്തസ്ഥലത്തേക്ക് കുതിച്ചെത്തിയാണ്​ ഒന്നാം നിലയിലെ തീ വെള്ളവും ഡി.സി.പി സംവിധാനവുമായി ഉപയോഗിച്ച് ഞൊടിയിടയിൽ കെടുത്തിയത്​. ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ മോക്​ഡ്രില്ലിലാണ്​ അഗ്നിരക്ഷാസേന അംഗങ്ങൾ പ്രകടനം കാഴ്ച​െവച്ചത്​. പുക ശ്വസിച്ച്​ അബോധാവസ്ഥയിൽ ആയ ആളിനെ ആംബുലൻസിൽ താലൂക്ക് ആശുപത്രിയിലും എത്തിച്ചു. സ്റ്റേഷൻ ഓഫിസർ എ. മനുവിന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ എ. നസീർ, സേനാംഗങ്ങളായ മുരളീധര കുറുപ്പ്, എം. മനു, എസ്. ഷംനാദ്, വി.ജി. അനുമോൻ, എസ്.പി. അനീഷ്, പി. സുജേഷ്, എ. ഉവൈസ്, വി. അനിൽകുമാർ, പി. മനോജ്‌ എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. തഹസിൽദാർ കെ.എസ്. നസിയ, പുനലൂർ താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ആർ. ഷാഹിർഷ, ജോയന്റ് ആർ.ടി.ഒ മുഹമ്മദ് ഷെരീഫ്, ഡിസാസ്റ്റർ മാനേജ്മെന്റ് ഹസാർഡ് അനലിസ്റ്റ് ശ്രീജ, പുനലൂർ എസ്.ഐ ഹരീഷ് തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.