ഭിന്നശേഷി സൗഹൃദ ബജറ്റുമായി ചവറ ബ്ലോക്ക് പഞ്ചായത്ത്

കൊല്ലം: ചവറ ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്​ വൈസ് പ്രസിഡന്‍റ്​ സോഫിയ സലാം അവതരിപ്പിച്ചു. കൃഷിക്കും ആരോഗ്യത്തിനും ഭവന പുനരുദ്ധാരണത്തിനും മുന്‍ഗണന നൽകുന്നതാണ്​ ബജറ്റ്​. നീണ്ടകര താലൂക്കാശുപത്രിയില്‍ ട്രോമകെയര്‍ യൂനിറ്റ്, പൊതുസ്ഥാപനങ്ങളില്‍ ഇളനീര്‍ തോപ്പ്, ബ്ലോക്ക് പഞ്ചായത്തിന് പുതിയ കെട്ടിടം തുടങ്ങിയ പദ്ധതികളുമായി 43 കോടി രൂപ വരവും 42 കോടി 90 ലക്ഷം രൂപ ചെലവും പ്രതീക്ഷിക്കുന്നതാണ്​ ബജറ്റ്​. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ സന്തോഷ് തുപ്പാശേരി അധ്യക്ഷതവഹിച്ചു. പഞ്ചായത്ത് പ്രസിഡന്‍റുമാരായ തങ്കച്ചി പ്രഭാകരന്‍, തുളസീധരന്‍പിള്ള, സ്ഥിരംസമിതി അധ്യക്ഷരായ എം. പ്രസന്നന്‍ ഉണ്ണിത്താന്‍, ജോസ് വിമല്‍രാജ്, നിഷാ സുനീഷ്, ഷാജി എസ്​. പള്ളിപ്പാടന്‍, ജിജി. ആര്‍, പ്രിയാ ഷിനു, സുമയ്യ അഷ്റഫ്, സജി അനില്‍, ആര്‍. രതീഷ്, സീനത്ത് തുടങ്ങിയവര്‍ പങ്കെടുത്തു. പടിഞ്ഞാറേ കല്ലടക്കാരെ ബിരുദധാരികളാക്കാന്‍ പഞ്ചായത്ത് കൊല്ലം: ശ്രീനാരായണഗുരു ഓപണ്‍ സര്‍വകലാശാലയുമായി ചേര്‍ന്ന് പ്ലസ് ടു പഠനം പൂര്‍ത്തിയാക്കിയ അമ്പത് വയസ്സില്‍ താഴെയുള്ള മുഴുവന്‍ പേരെയും ബിരുദധാരികളാക്കാന്‍ ലക്ഷ്യമിട്ടുള്ള പദ്ധതി ഉള്‍പ്പെടുത്തിയ ബജറ്റുമായി പടിഞ്ഞാറേ കല്ലട പഞ്ചായത്ത്. ബിരുദപഠനം പൂര്‍ത്തിയായവരെ ബിരുദാനന്തര ബിരുദധാരികളാക്കാനും ബജറ്റ്‌ ലക്ഷ്യമിടുന്നു. കോഴ്‌സിന്‍റെ ഫീസ് തുകയുടെ പകുതി പഞ്ചായത്തും പകുതി സര്‍വകലാശാലയും വഹിക്കും. ഇതു​ൾപ്പെടെ ആരോഗ്യ-വിദ്യാഭ്യാസ, ശുചിത്വ മേഖലകള്‍ക്ക് പ്രാധാന്യം നല്‍കി 29.56 കോടി രൂപയുടെ ബജറ്റിനാണ് അംഗീകാരം. 29.55 കോടി രൂപ വരവും 29.34 കോടി ചെലവും 2104670 രൂപ നീക്കിബാക്കിയും വരുന്ന ബജറ്റ് പഞ്ചായത്ത് പ്രസിഡന്‍റ്​ ഡോ.സി. ഉണ്ണികൃഷ്ണന്‍റെ അധ്യക്ഷതയില്‍ വൈസ്​ പ്രസിഡന്‍റ്​ എല്‍. സുധ അവതരിപ്പിച്ചു. പൊതുജനങ്ങള്‍ക്ക് വിശ്രമകേന്ദ്രം സ്ഥാപിക്കുന്ന ടേക്ക് എ ബ്രേക്ക് പദ്ധതി, പൊതുശ്മശാനം, സ്മാര്‍ട്ട് അംഗൻവാടി, ഹോമിയോ ആശുപത്രി, കായല്‍ബണ്ട് സംരക്ഷണം, സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി പച്ചക്കറി, കരിമ്പ്, പാല്‍ ഉൽപാദനം എന്നിവക്കുള്ള പദ്ധതികളും ബജറ്റിലുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.