ശില്‍പശാല സംഘടിപ്പിച്ചു

കൊല്ലം: ജില്ല പ്രൊബേഷന്‍ ഓഫിസിന്‍റെയും ലീഗല്‍ സര്‍വിസസ് അതോറിറ്റിയു​െടയും ആഭിമുഖ്യത്തില്‍ ജുഡീഷ്യല്‍ ഓഫിസര്‍മാര്‍ക്ക് . സാമൂഹികനീതി വകുപ്പിന്‍റെ നേര്‍വഴി പദ്ധതി, 1958ലെ പ്രൊബേഷന്‍ ഓഫ് ഒഫന്‍ഡേഴ്‌സ് ആക്ട് എന്നീ വിഷയങ്ങളിലായിരുന്നു ശില്‍പശാല. ജില്ല ലീഗല്‍ സര്‍വിസസ് അതോറിറ്റിയുടെ ചെയര്‍പേഴ്‌സണ്‍ എം.ബി. സ്‌നേഹലത ഉദ്ഘാടനം ചെയ്തു. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് പ്രസൂണ്‍മോഹന്‍ അധ്യക്ഷത വഹിച്ചു. താലൂക്ക് ലീഗല്‍ സർവിസസ് കമ്മിറ്റി ചെയര്‍മാന്‍ കെ.എന്‍. സുജിത്ത് ക്ലാസെടുത്തു. സെക്രട്ടറി സി.ആര്‍. ബിജുകുമാര്‍, പ്രൊബേഷന്‍ ഓഫിസര്‍ സിജു ബെന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ...kc+kw+ke.... പൊതുപണിമുടക്കിനെ എതിര്‍ക്കുന്ന റേഷന്‍ സംഘടനകള്‍ക്കെതിരെ കെ.ആര്‍.ഇ.എഫ് കൊല്ലം: രാജ്യത്തെ കേന്ദ്ര ട്രേഡ് യൂനിയനുകളുടെയും സ്വതന്ത്ര ഫെഡറേഷനുകളു​െടയും സംയുക്താഭിമുഖ്യത്തില്‍ നടത്തുന്ന പണിമുടക്കിനെതിരെ രംഗത്തുവന്ന റേഷന്‍ വ്യാപാരി സംഘടനകളായ എ.കെ.ആര്‍.ആര്‍.ഡി.എ, കെ.എസ്.ആര്‍.ആര്‍.ഡി.എ എന്നീ സംഘടനകളുടെ നിലപാട് തൊഴിലാളിവിരുദ്ധവും അപഹാസ്യവുമാണെന്ന് കേരള റേഷന്‍ എംപ്ലോയീസ് ഫെഡറേഷൻ ‍(എ.ഐ.ടി.യു.സി) ജില്ല കമ്മിറ്റി. പണിമുടക്ക് വിജയിപ്പിക്കാന്‍ ജില്ലയിലെ മുഴുവന്‍ റേഷന്‍ ജീവനക്കാരും 28, 29 തീയതികളില്‍ കടകളടച്ച് പ്രതിഷേധത്തില്‍ പങ്കെടുക്കണമെന്നും ഞായറാഴ്ച റേഷന്‍ കടകള്‍ തുറന്ന് സാധനങ്ങള്‍ വിതരണം ചെയ്യണമെന്നും കേരള റേഷന്‍ എംപ്ലോയീസ് ഫെഡറേഷന്‍ (എ.ഐ.ടി.യു.സി) ജില്ല പ്രസിഡന്‍റ്​ അഡ്വ. ആര്‍. സജിലാല്‍, സെക്രട്ടറി ടി. സജീവ് എന്നിവര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.