ചവറ: തേവലക്കര കുടുംബാരോഗ്യകേന്ദ്രത്തിൽ 12 മുതൽ 14 വയസ്സ് വരെ പ്രായമുള്ളവർക്കുള്ള കോർബി വാക്സ് വാക്സിനേഷൻ ആരംഭിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. സിന്ധു ഉദ്ഘാടനം നിർവഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ യു. ഫാത്തിമകുഞ്ഞ് അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ ജി. പ്രദീപ് കുമാർ, അനസ് നാത്തയ്യത്ത്, അൻവർ എം.എ എന്നിവർ സംസാരിച്ചു. മെഡിക്കൽ ഓഫിസർ ഡോ. അബിൻദാസ്, എൽ.എച്ച്.ഐ. ജയകുമാരി, എച്ച്.ഐ. പ്രീതാകുമാരി, ജെ.എച്ച്.ഐമാരായ ഷാജഹാൻ, അഷ്റഫ്, ജെ.പി.എച്ച്.എൻമാരായ കബില, അംബിക എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.