ലോഗോ പ്രകാശനം

ശാസ്താംകോട്ട: മൈനാഗപ്പള്ളി ശ്രീചിത്തിരവിലാസം എല്‍.പി സ്‌കൂളിന്‍റെയും യു.പി സ്‌കൂളിന്‍റെയും ശതാബ്ദി ആഘോഷത്തിന്‍റെ ഭാഗമായുള്ള മന്ത്രി ജെ. ചിഞ്ചുറാണി നിർവഹിച്ചു. കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ അന്‍സര്‍ ഷാഫി, ജില്ല പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അനില്‍ എസ്. കല്ലേലിഭാഗം, ഗ്രാമപഞ്ചായത്തംഗം ബിജുകുമാര്‍, അനന്തു ഭാസി, കല്ലട ഗിരീഷ്, ഹെഡ്മിസ്ട്രസുമാരായ ശ്രീലത, സുധാദേവി, എസ്.എം.സി ചെയര്‍മാന്‍ ജെ.പി. ജയലാല്‍, പി.ടി.എ പ്രസിഡന്‍റ്​ അജിത്​കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. കൃഷിക്കും ഭവനപദ്ധതിക്കും മുന്‍തൂക്കം നല്‍കി മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത് ബജറ്റ് ശാസ്താംകോട്ട: കാര്‍ഷികമേഖലക്കും ഭവനപദ്ധതിക്കും വിദ്യാഭ്യാസമേഖലക്കും മുന്‍തൂക്കം നല്‍കി മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത് ബജറ്റ്. ഭവനപദ്ധതിക്ക്​ ഏഴര കോടി രൂപയും കാര്‍ഷികമേഖലക്ക് അമ്പതുലക്ഷവും ആരോഗ്യമേഖലക്ക് പത്തുലക്ഷം രൂപയും വിദ്യാഭ്യാസമേഖലക്ക്​ ബജറ്റില്‍ നീക്കിവെച്ചു. പട്ടികജാതി വികസനത്തിന് ഒരുകോടി രൂപയും തരിശുനിലങ്ങളില്‍ നെല്‍കൃഷി നടത്തി മൈനാഗപ്പള്ളിയുടെ സ്വന്തം ബ്രാന്‍ഡായി വിപണനം ചെയ്യുന്നതിന് 30 ലക്ഷം രൂപ ബജറ്റില്‍ ഉള്‍പ്പെടുത്തി. പഞ്ചായത്തില്‍ പുതുതായി ബഡ്‌സ് സ്‌കൂള്‍ സ്ഥാപിക്കുന്നതിന് 20 ലക്ഷം രൂപയും യാത്രാക്ലേശം അനുഭവപ്പെടുന്ന പഞ്ചായത്തിലെ ഉള്‍പ്രദേശങ്ങളില്‍ കെ.എസ്.ആര്‍.ടി.സിയുമായി ചേര്‍ന്ന് ഗ്രാമവണ്ടി പദ്ധതി നടപ്പാക്കുമെന്നും ബജറ്റില്‍ പ്രഖ്യാപനമുണ്ട്. 40,508,0718രൂപ വരവും 39,880,1215 രൂപ ചെലവും 62,79,503 രൂപ മിച്ചവുമുള്ള ബജറ്റാണ് അവതരിപ്പിച്ചത്. പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ പ്രസിഡന്‍റ്​ പി.എം. സെയ്ദ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ ലാലി ബാബു ബജറ്റ് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ അന്‍സര്‍ ഷാഫി, അംഗങ്ങളായ സേതുലക്ഷ്മി, വര്‍ഗീസ് തരകന്‍, സജിമോന്‍, ബിജുകുമാര്‍, ജലജ രാജേന്ദ്രൻ, ബിന്ദു മോഹന്‍, രജനി സുനില്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി സി. ഡെമസ്റ്റന്‍, ഗ്രാമപഞ്ചായത്തംഗങ്ങള്‍, വിവിധ വകുപ്പുദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.