കൊല്ലം: തിരുവനന്തപുരം-പുനലൂര്‍ ട്രെയിൻ 06639/06440 നാഗര്‍കോവില്‍വരെ നീട്ടി, ഏപ്രില്‍ ഒന്നുമുതല്‍ സർവിസ് ആരംഭിക്കുമെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി അറിയിച്ചു. പുനലൂര്‍നിന്ന് രാവിലെ യാത്ര തിരിക്കുന്ന ട്രെയിൻ രാവിലെ 9.15 ന് തിരുവനന്തപുരത്ത് എത്തിച്ചേരും. തിരുവനന്തപുരത്തുനിന്ന് 9.20 ന് യാത്ര തിരിച്ച് നേമം 9.31, ബാലരാമപുരം 9.39, നെയ്യാറ്റിന്‍കര 9.44, ധനുവച്ചപുരം 9.53, പാറശ്ശാല 10.00, കുഴിത്തുറ 10.11, എരണിയല്‍ 10.28, നാഗര്‍കോവില്‍ ജങ്ഷനില്‍ 11.35ന് എത്തിച്ചേരും. വൈകീട്ട് കന്യാകുമാരിയില്‍നിന്ന് വൈകുന്നേരം 3.10 ന് തിരിച്ച് നാഗര്‍കോവില്‍ ജങ്ഷന് 3.25, എരണിയല്‍ 3.49, കുഴിത്തുറ 4.04, പാറശ്ശാല 4.15, ധനുവച്ചപുരം 4.20, നെയ്യാറ്റിന്‍കര 4.29, ബാലരാമപുരം 4.34, നേമം 4.43, തിരുവനന്തപുരം സെന്‍ട്രല്‍ 5.15, കഴക്കൂട്ടം 5.34, വര്‍ക്കല 6.16, കൊല്ലത്ത് 6.40 ന് എത്തിച്ചേരും. കെ- റെയിൽ: യൂത്ത് കോൺഗ്രസ് മാർച്ചിനുനേരെ ജലപീരങ്കി (ചിത്രം) കൊല്ലം: യൂത്ത് കോൺഗ്രസ് ഇരവിപുരം അസംബ്ലി കമ്മിറ്റിയുടെ നേതൃത്വത്തിൽ സിറ്റി പൊലീസ് കമീഷണർ ഓഫിസിലേക്ക് നടത്തിയ മാർച്ചിനുനേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ബാരിക്കേഡ് ചാടിക്കടന്ന പ്രവർത്തകരെ ബലം പ്രയോഗിച്ച് നീക്കാൻ ശ്രമിച്ചതിന് പിന്നാലെയാണ് പിരിച്ചുവിടാൻ ജലപീരങ്കി ഉപയോഗിച്ചത്. ഓഫിസ് പരിസരത്ത് പ്രതീകാത്മക സർവേ കല്ല് സ്ഥാപിക്കാനുള്ള ശ്രമമാണ് പൊലീസ് തടഞ്ഞത്. നേതാക്കളായ ബിനോയ് ഷാനൂർ, അമൽ ജോൺ ജോസഫ്, അൻഷാദ് പോളയത്തോട് എന്നിവർക്ക് പരിക്കേറ്റതായി യൂത്ത് കോൺഗ്രസ് അറിയിച്ചു. പ്രതിഷേധ മാർച്ച് ജില്ല പ്രസിഡൻറ് ആർ. അരുൺരാജ് ഉദ്ഘാടനം ചെയ്തു. ഇരവിപുരം അസംബ്ലി പ്രസിഡൻറ് പിണയ്ക്കൽ ഫൈസ് അധ്യക്ഷതവഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ആർ.എസ്. അബിൻ, സംസ്ഥാന നിർവാഹകസമിതി അംഗം ഷെഫീക്ക് കിളികൊല്ലൂർ, കോൺഗ്രസ് നേതാക്കളായ ഡി. ഗീതാകൃഷ്ണൻ, സി.വി. അനിൽകുമാർ, ബിനോയ് ഷാനൂർ, യൂത്ത് കോൺഗ്രസ് നേതാക്കളായ ഉനൈസ് പള്ളിമുക്ക്, അയത്തിൽ ശ്രീകുമാർ, അയത്തിൽ ഫൈസൽ, ഷെമീർ വലിയവിള, അർഷാദ് പോളയത്തോട്, ബോബൻ പുല്ലിച്ചിറ, വിനീത് അയത്തിൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.