ദേശീയ പണിമുടക്ക്: കൂട്ടയോട്ടവും പ്രതിഷേധജ്വാലയും സംഘടിപ്പിച്ചു

കൊല്ലം: 28, 29 തീയതികളില്‍ നടക്കുന്ന ദേശീയ പണിമുടക്കി‍ൻെറ പ്രചരണാർഥം ചുമട്ട് തൊഴിലാളി യൂനിയ‍​ൻെറ (സി.ഐ.ടി.യു) നേതൃത്വത്തില്‍ കൂട്ടയോട്ടവും പ്രതിഷേധജ്വാലയും സംഘടിപ്പിച്ചു. ചിന്നക്കട ബസ് ബേയില്‍ സി.ഐ.ടി.യു ജില്ല സെക്രട്ടറി എസ്. ജയമോഹന്‍ കൂട്ടയോട്ടം ഫ്ലാഗ്ഓഫ് ചെയ്തു. കൂട്ടയോട്ടം ബസ് ബേയില്‍ നിന്നാരംഭിച്ച് പാര്‍വതി മില്‍ റോഡ് വഴി നഗരം ചുറ്റി ചിന്നക്കടയില്‍ സമാപിച്ചു. തുടര്‍ന്ന് സംഘടിപ്പിച്ച പ്രതിഷേധ ജ്വാല സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി എന്‍. പത്മലോചനന്‍ ഉദ്ഘാടനം ചെയ്തു. എസ്. ജയമോഹന്‍, എ.എം ഇക്ബാല്‍, ഫെഡറേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്‍റ്​ അഡ്വ. ഇ. ഷാനവാസ്ഖാന്‍, എന്‍. ശിശുപാലന്‍, ഷംസുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.