കൊല്ലം: ജനങ്ങളെ വിശ്വാസത്തിലെടുത്തു മാത്രമാണ് ഓരോ പദ്ധതിയും സര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന് മന്ത്രി കെ.എന്‍. ബാലഗോപാല്‍. ജില്ല പഞ്ചായത്തിന്‍റെയും ദാരിദ്ര്യലഘൂകരണ വിഭാഗത്തിന്‍റെയും ആഭിമുഖ്യത്തില്‍ സ്വാതന്ത്ര്യത്തിന്‍റെ അമൃത മഹോത്സവത്തിന്‍റെ ഭാഗമായി ലൈഫ് പി.എം.എ.വൈ ഗുണഭോക്താക്കള്‍ക്കുള്ള പദ്ധതി ബോധവത്കരണവും ഭരണഘടനാ സാക്ഷരതാ പരിപാടിയും ജില്ല പഞ്ചായത്തിലെ ജയന്‍ സ്മാരക ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദേശീയപാത വികസനത്തിന്‍റെ ഭാഗമായി സാമ്പത്തിക പിന്തുണയും ഉറപ്പാക്കുന്നുണ്ടെന്നും വീട്, ഭൂമി, ചികിത്സാ സഹായം, അതിദരിദ്രര്‍ക്ക് കൈത്താങ്ങ് തുടങ്ങി സമസ്ത മേഖലകളെയും സ്പര്‍ശിക്കുന്ന സഹായ പ്രവര്‍ത്തനമാണ് തടസ്സമില്ലാതെ തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു. ലൈഫ് ഗുണഭോക്താക്കള്‍ക്ക് വീടിന്‍റെ പ്രതീകാത്മക താക്കോല്‍ദാനവും ഭൂരേഖ കൈമാറ്റവും മന്ത്രി നിര്‍വഹിച്ചു. ഭരണഘടനാ സാക്ഷരത ബോധവ്തകരണവും ചെലവ് കുറഞ്ഞ ഭവന നിര്‍മാണം സംബന്ധിച്ച ക്ലാസും അനുബന്ധമായി നടന്നു. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് സാം കെ. ഡാനിയല്‍ അധ്യക്ഷനായി. അസിസ്റ്റന്‍റ് കലക്ടര്‍ ഡോ. അരുണ്‍ എസ്. നായര്‍, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സുമലാല്‍, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ ഡോ. പി. കെ. ഗോപന്‍, അനില്‍ എസ്. കല്ലേലിഭാഗം, ജെ. നജീബത്ത്, വസന്താ രമേശ്, ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടര്‍ ടി.കെ. സയൂജ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ജോസഫ് സെബാസ്റ്റ്യന്‍, ജില്ല വനിതാക്ഷേമ ഓഫിസര്‍ ആര്‍. സുലജ, ജില്ല പഞ്ചായത്ത് സെക്രട്ടറി ബിനുന്‍ വാഹിദ്, ജില്ല പ്ലാനിങ് ഓഫിസര്‍ പി.ജെ. ആമിന തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.