പെൺകുട്ടികൾക്ക് സ്വയം പ്രതിരോധ പ്രോജക്ടുകൾ ഏറ്റെടുക്കും -സാം കെ. ഡാനിയേൽ

ചിത്രം - കൊല്ലം: ജില്ല പഞ്ചായത്ത് വാർഷിക പദ്ധതിയിൽ പെൺകുട്ടികൾക്ക് സ്വയംപ്രതിരോധത്തിനായി കരാ​േട്ട, ജൂഡോ പോലുള്ള പദ്ധതികൾ ഏറ്റെടുക്കുമെന്ന് പ്രസിഡന്‍റ് സാം കെ. ഡാനിയേൽ. ജില്ല പഞ്ചായത്ത് നടപ്പാക്കുന്ന ജെന്‍ഡർ റിസോഴ്സ് സെന്‍റർ പദ്ധതിയുമായി ബന്ധപ്പെട്ട ജില്ലതല സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്ത്രീ സമൂഹം നേരിടുന്ന വെല്ലുവിളികളെ കുറക്കുകയാണ് സെന്‍റർ വിപുലീകരണത്തിലൂടെ ജില്ല പഞ്ചായത്ത് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. വൈസ് പ്രസിഡന്‍റ് സുമലാൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബിനുൻ വാഹിദ്, ജില്ല വനിതാശിശുവികസന ഓഫിസർ പി. ബിജി, അസി. കലക്ടർ അരുൺ എസ്. നായർ, സിറ്റി പൊലീസ് കമീഷണർ ടി. നാരായൺ, വനിത കമീഷൻ അംഗം എം.എസ്. താര, സ്ഥിരം സമിതി അധ്യക്ഷരായ അനിൽ എസ്. കല്ലേലിഭാഗം, പി.കെ. ഗോപൻ, വസന്തരമേശ് എന്നിവർ പങ്കെടുത്തു. ചിത്രം - സ്ത്രീ ശാക്തീകരണത്തിന് കേരളം രാജ്യത്തിന് മാതൃക - മന്ത്രി ജെ. ചിഞ്ചുറാണി കൊല്ലം: സ്ത്രീകളെ സ്വയം ശാക്തീകരിച്ച് സമൂഹത്തിന്‍റെ മുഖ്യധാരയിലെത്തിക്കുന്നതിൽ കേരളം രാജ്യത്തിന് മാതൃക യാണെന്ന് മന്ത്രി ജെ. ചിഞ്ചുറാണി. ജില്ല പഞ്ചായത്ത് നടപ്പാക്കുന്ന ജെന്‍ഡർ റിസോഴ്സ് സെന്‍റർ പദ്ധതിയുമായി ബന്ധപ്പെട്ട ജാഗ്രതാസമിതി അംഗങ്ങൾക്കുള്ള കൈപ്പുസ്തക വിതരണം നിർവഹിക്കുകയായിരുന്നു മന്ത്രി. മൃഗസംരക്ഷണ വകുപ്പ് നടപ്പാക്കുന്ന കേരള ചിക്കന്‍റെ ഔട്ട്​ലെറ്റുകൾ കൂടുതലും ഏറ്റെടുത്ത് നടത്തുന്നത് കുടുംബശ്രീ ഗ്രൂപ്പുകളാ​െണന്നും അവർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.