കുണ്ടറ: കൊല്ലത്തുനിന്നും കരുനാഗപ്പള്ളിയിൽനിന്നും മൺറോതുരുത്തിലേക്ക് ഉണ്ടായിരുന്ന കെ.എസ്.ആർ.ടി.സി ഓർഡിനറി സർവിസുകളും തിരുവനന്തപുരം ഫാസ്റ്റ് പാസഞ്ചറും പുനഃസ്ഥാപിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ജില്ല വികസനസമിതി അംഗം എബ്രഹാം സാമുവൽ ആവശ്യപ്പെട്ടു. നിലവിൽ കൊട്ടാരക്കര നിന്നും പേഴുംതുരുത്തിലെക്ക് രാവിലെയും വൈകീട്ടുമായുള്ള ഒരു സർവിസ് മാത്രമാണ് പ്രവർത്തിക്കുന്നത്. 'ഭരണഘടന- കാവലും കരുതലും' സെമിനാർ കിഴക്കേ കല്ലട: ലൈബ്രറി കൗൺസിൽ കിഴക്കേ കല്ലട മൺറോതുരുത്ത് പഞ്ചായത്ത് സമിതിയുെടയും കെ.പി.പി യൂനിയൻ ഗ്രന്ഥശാലയുെടയും സംയുക്താഭിമുഖ്യത്തിൽ 'ഭരണഘടന കാവലും കരുതലും' സെമിനാർ കല്ലട വി.വി. ജോസ് ഉദ്ഘാടനം ചെയ്തു. കെ.ആർ. ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. ബൈജു പ്രണവം, വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എസ്. ശ്രുതി, കലാകൈരളി ഗ്രന്ഥശാല സെക്രട്ടറി എസ്. അജീഷ്, ടി. രാജേന്ദ്രൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.