കൊല്ലം: ശ്രീനാരായണ ഹെൽത്ത് കെയർ സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന പുത്തൂർ ശ്രീനാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദിക് സ്റ്റഡീസ് ആന്‍റ് റിസർച് ഹോസ്പിറ്റലിലെ എൻ.എ.ബി.എച്ച് സർട്ടിഫിക്കറ്റ് അനാച്ഛാദനവും വനിതാ ഹോസ്റ്റൽ ഉദ്ഘാടനവും വ്യാഴാഴ്ച നടക്കും. വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് നടക്കുന്ന ചടങ്ങിൽ മന്ത്രി കെ.എൻ. ബാലഗോപാൽ എൻ.എ.ബി.എച്ച് സർട്ടിഫിക്കറ്റ് അനാച്ഛാദനം നിർവഹിക്കും. വനിതാ ഹോസ്റ്റൽ ഉദ്ഘാടനവും പുരസ്കാര വിതരണവും കോവൂർ കുഞ്ഞുമോൻ എം.എൽ.എ നിർവഹിക്കും. പ്രിൻസിപ്പൽ ഡോ.സി. രഘുനാഥൻ നായർ, ശ്രീനാരായണ ഹെൽത്ത് കെയർ സൊസൈറ്റി വൈസ് ചെയർമാൻ രാജ്കുമാർ ഉണ്ണി, സെക്രട്ടറി എം.എൻ. അനിധരൻ,എക്സിക്യൂട്ടിവംഗം സതീശൻ, വൈസ് പ്രിൻസിപ്പൽ ഡോ.കെ.വി. പ്രദീപ് എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.