ഓച്ചിറ: പഞ്ചായത്ത് പ്രദേശത്തെ മാലിന്യപ്രശ്നം പരിഹരിക്കാൻ പൊതുജന പങ്കാളിത്തത്തോടെ നിരീക്ഷണ കാമറകൾ സ്ഥാപിച്ചതായി പഞ്ചായത്ത് അധികൃതർ അറിയിച്ചു. അറവ് മാലിന്യവും കക്കൂസ് മാലിന്യവും പ്ലാസ്റ്റിക് മാലിന്യവും അടക്കമുള്ളവ സമീപ പ്രദേശങ്ങളിൽ നിന്നു പോലും ഓച്ചിറയിലും പരിസര പ്രദേശങ്ങളിലും തള്ളുന്നത് പതിവായതിനാലാണ് നടപടി. പ്ലാസ്റ്റിക് മാലിന്യം ഹരിതകർമ സേനക്ക് കൈമാറിയതിന്‍റെ രസീത് പഞ്ചായത്ത് സേവനങ്ങൾക്ക് നിർബന്ധമാക്കി. നിരോധിക്കപ്പെട്ട പ്ലാസ്റ്റിക് ഉൽപന്നങ്ങൾ കൈവശം വെക്കുന്നവരെ കണ്ടെത്തി പിഴ ചുമത്തുന്നതിനുള്ള പരിശോധനകൾ വരും ദിവസങ്ങളിൽ ആരംഭിക്കും. കടകളുടെ ലൈസൻസ് പുതുക്കുന്നതിന് മാലിന്യം കൈമാറിയതിന്റെ രസീത് നിർബന്ധമാക്കും. നിരീക്ഷണ കാമറകളുടെ ഉദ്ഘാടനം 22ന് രാവിലെ 10.30ന് കൊല്ലം സിറ്റി അഡീഷനൽ സൂപ്രണ്ട് ഓഫ് പൊലീസ് ജോസി ചെറിയാൻ നിർവഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.