തിങ്കളാഴ്ച റെയില്‍വേ പാതയിലൂടെ കാല്‍ നടയാത്രയും പാതക്ക് സമീപത്തേക്കെത്തുന്നതും നിരോധിച്ചു കുന്നിക്കോട്: കൊല്ലം-പുനലൂര്‍ പാതയിലെ വൈദ്യുതീകരണത്തിന്‍റെ ഭാഗമായുള്ള സുരക്ഷ പരിശോധന തിങ്കളാഴ്ച നടക്കും. റെയില്‍വേ സതേൺ സർക്കിൾ സുരക്ഷാ കമീഷണര്‍ അഭയ്കുമാര്‍ റാത്തിന്‍റെ നേതൃത്വത്തിലാണ് പരിശോധന. തിങ്കളാഴ്ച രാവിലെ 8.30ന് കൊല്ലം സ്റ്റേഷനില്‍ നിന്നാണ് പരിശോധന ആരംഭിക്കുക. വൈകീട്ട് മൂന്നോടെ പൂര്‍ത്തിയാകുമെന്നാണ് നിഗമനം. വൈദ്യുതി ബന്ധത്തിലെ ഷോർട്ട് സർക്യൂട്ടുകൾ, വേഗപരിശോധന എന്നിവയാണ് പ്രധാനമായും നടക്കുക. പരിശോധനക്കായി കൊല്ലം പെരിനാട് സബ്സ്റ്റേഷനില്‍ നിന്നുമാണ് ഇലക്ട്രിസിറ്റി കടത്തിവിടുക. 25,000 വോള്‍ട്ട് വൈദ്യുതിയാണ് കടത്തിവിടുക. തിങ്കളാഴ്ച റെയില്‍വേ പാതയിലൂടെ കാല്‍ നടയാത്രയും പാതക്ക് സമീപത്തേക്ക് എത്തുന്നതും നിരോധിച്ചതായി റെയില്‍വേ അധികൃതര്‍ അറിയിച്ചു. സുരക്ഷാ പരിശോധനയുടെ ഭാഗമായി ശനിയാഴ്ച മധുര ഡിവിഷനൽ മാനേജർ പി. ആനന്ദ് സന്ദർശനം നടത്തിയിരുന്നു. പാതക്ക് ഇരുവശവുമുള്ള മരത്തിന്‍റെ ശിഖരങ്ങൾ അടിയന്തരമായി മുറിച്ചു മാറ്റണമെന്ന് നിർദേശം നൽകി. പടം.....സുരക്ഷ പരിശോധനയുടെ ഭാഗമായി റെയില്‍വേ പാതയില്‍ അന്തിമഘട്ടപ്രവര്‍ത്തനങ്ങള്‍ നടക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.